CrimeEditor's ChoiceKerala NewsLatest NewsLocal NewsNews
ബിന്ദു അമ്മിണിയുടേതെന്ന പേരില്‍ വാട്‌സാപ്പിലൂടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട് / ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുടേതെന്ന പേരില്‍ വാട് സാപ്പിലൂടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാവിനെ പോലീസ് അറ സ്റ്റ് ചെയ്തു. കാസര്‍ക്കോട് ചെറുവത്തൂര്‍ പുതിയപുരയില്‍ മഹേഷ് കുമാറിനെയാണ് കൊയിലാണ്ടി പൊലിസ് അറസ്റ്റ് ചെയ്തത്. പ്രതി യെ പിടികൂടുന്നത്തിൽ പോലീസ് അലംഭാവം കാണിക്കുന്നതായി ബിന്ദു അമ്മിണി ആരോപണം ഉന്നയിച്ചിരുന്നു. നീതി ലഭിച്ചില്ലെങ്കില്‍ തിങ്കളാഴ്ച കൊയിലാണ്ടി പൊലീസ് സ്റ്റേഷന് മുന്നിൽ സമരം നടത്തു മെന്നും ബിന്ദു അമ്മിണി പറഞ്ഞിരുന്നതാണ്. ഇതിന് പിറകെയാണ് പ്രതിയെ പോലീസ് പൊക്കിയത്.