CrimeEditor's ChoiceKerala NewsLatest NewsLocal NewsNews

ഷോപ്പിങ് മാളിൽ നടിയെ അപമാനിക്കാൻ ശ്രമിച്ച യുവാക്കളെ പൊലീസ് തിരിച്ചറിഞ്ഞു.

കൊച്ചി / കൊച്ചിയിലെ ഷോപ്പിങ് മാളിൽ വച്ച് നടിയെ അപമാനിക്കാൻ ശ്രമിച്ച യുവാക്കളെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും പൊലീസ് തിരിച്ചറിഞ്ഞു. സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുക്കും. കളമശേരി പൊലീസെത്തി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് രണ്ട് പേരെയും തിരിച്ചറിയാനായത്. നടിയുമായി പൊലീസ് സംസാരിക്കുകയുണ്ടായി. നടി തയാറായാൽ ഇന്ന് തന്നെ മൊഴി എടുക്കുമെന്ന് പൊലീസ് പറഞ്ഞു.
അതേസമയം, ഷോ​പ്പിങ് മാ​ളി​ൽ യു​വ​ന​ടി​യെ യുവാക്കൾ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ വ​നി​താ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ എ​ത്ര​യും വേ​ഗം ഹാ​ജ​രാ​ക്ക​ണ​മെ​ന്നും വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ എം.​സി. ജോ​സ​ഫൈ​ൻ പൊലീ​സി​ന് നി​ർ​ദേ​ശം നൽകുകയുണ്ടായി. ഭ​യ​പ്പെ​ടാ​തെ ഉ​ട​ൻ പ്ര​തി​ക​രി​ക്കാ​ൻ സ്ത്രീ​ക​ൾ ത​യാ​റാ​ക​ണ​മെ​ന്നും ന​ടി​യെ നേ​രി​ൽ ക​ണ്ട് വി​ശ​ദാം​ശ​ങ്ങ​ൾ ചോ​ദി​ച്ച​റി​യു​മെ​ന്നും ജോ​സ​ഫൈ​ൻ പറഞ്ഞു. വ്യാഴാഴ്ച വൈകിട്ട് കൊച്ചിയിലെ മാളിൽ വച്ച് രണ്ട് ചെറുപ്പക്കാർ അപമാനിക്കാൻ ശ്രമിച്ചെന്നും ശരീരത്തിൽ സ്പർശിച്ചതിന് ശേഷം യുവാക്കൾ പിന്തുടർന്നുവെന്നും ഇൻസ്റ്റഗ്രാമിലൂടെയാണ് നടി വെളിപ്പെടുത്തുന്നത്. അപമാനത്തിന്‍റെ ആഘാതത്തിൽ ആ സമയത്ത് വേണ്ടവിധം പ്രതികരിക്കാൻ കഴിഞ്ഞില്ലെന്നും നടി കുറിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button