ചന്ദ്രക്കലയും നക്ഷത്രവും പതിപ്പിച്ച വാനുമായി പോലീസ് പമ്പയില്‍
NewsKerala

ചന്ദ്രക്കലയും നക്ഷത്രവും പതിപ്പിച്ച വാനുമായി പോലീസ് പമ്പയില്‍

പമ്പ: പോലീസ് വാനില്‍ ചന്ദ്രക്കലയും നക്ഷത്രവും പതിപ്പിച്ച് പമ്പയിലെത്തിയത് വിവാദമാകുന്നു. പോലീസ് വാഹനങ്ങളില്‍ ഇത്തരത്തിലുള്ള ഒരു ചിഹ്നവും അനുവദിച്ചിട്ടില്ലെന്ന് ഔദ്യോഗിക വിശദീകരണം ലഭിച്ചു. മാസപൂജയ്ക്ക് ശബരിമല നട തുറന്നപ്പോള്‍ പമ്പയിലെത്തിയ പോലീസ് വാനിലാണ് ചന്ദ്രക്കലയും നക്ഷത്രവും പതിപ്പിച്ചിരിക്കുന്നത്.

ബറ്റാലിയന്‍ ഉപയോഗിക്കുന്ന വാനിലാണ് ചിഹ്നം പതിച്ചിട്ടുള്ളത്. ശബരിമല തീര്‍ഥാടകനായ കരുനാഗപ്പള്ളി സ്വദേശി ജയകുമാര്‍ നെടുമ്പ്രേത്താണ് ഈ ദൃശ്യം പകര്‍ത്തിയത്. ശബരിമല പോലെ ഏറ്റവും പ്രധാനപ്പെട്ട വിശ്വാസ കേന്ദ്രത്തില്‍ ഇത്തരത്തില്‍ ചിഹ്നം പതിച്ച് പോലീസ് വാഹനം എത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്നത് ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. വാഹനങ്ങള്‍ അനുവദിക്കുമ്പോള്‍ പോലീസ് എന്ന് എഴുതുകയും ഔദ്യോഗിക ചിഹ്നം പതിക്കുകയുമല്ലാതെ മറ്റ് യാതൊരുവിധ ചിഹ്നങ്ങളും പതിക്കാറില്ല.

Related Articles

Post Your Comments

Back to top button