ഗുണ്ടകളെ നിയന്ത്രിക്കാന്‍ 'ഓപ്പറേഷന്‍ സുപ്പാരി'യുമായി പോലീസ്
NewsKerala

ഗുണ്ടകളെ നിയന്ത്രിക്കാന്‍ ‘ഓപ്പറേഷന്‍ സുപ്പാരി’യുമായി പോലീസ്

തിരുവനന്തപുരം: തലസ്ഥാനത്ത് ഗുണ്ടകളെ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ വീണ്ടും സജീവമാക്കി പോലീസ്. ഗുണ്ടകളുടെ ചിത്രം ഉള്‍പ്പെടെ ഉപയോഗിച്ച് വ്യക്തിഗത വിവരങ്ങള്‍ ഫയലായി ഓരോ പോലീസ് സ്റ്റേഷനിലും തയ്യാറാക്കാന്‍ കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി. ക്വട്ടേഷന്‍ സംഘങ്ങളെ മാത്രമല്ല റിയല്‍ എസ്റ്റേറ്റ് ബിസിനസിനും, സാമ്പത്തിക തര്‍ക്കം പരിഹരിക്കാനും, ഫ്‌ലാറ്റ് നിര്‍മ്മാണത്തിനും എല്ലാം ഗുണ്ടകളെ ഉപയോഗിക്കുന്ന ആളുകള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും പോലീസ് അറിയിച്ചു.

തലസ്ഥാനത്ത് ഗുണ്ടാ സംഘങ്ങള്‍ വീണ്ടും സജീവമാകുന്നതിനിടെയാണ് ഈ നീക്കം. പോത്തന്‍കോട് യുവാവിനെ കാല് വെട്ടി എറിയുകയും വധിക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി ഓപറേഷന്‍ കാവല്‍ കൊണ്ടുവന്നിരുന്നു. ഡിജിപിയുടെ തീരുമാന പ്രകാരമായിരുന്നു ഈ നീക്കം. തിരുവനന്തപുരത്ത് മാത്രമാണ് ഓപ്പറേഷന്‍ സുപ്പാരി. ഇത് പ്രകാരം പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിക്കുന്ന ഫയലുകളില്‍ പേര് വിവരങ്ങള്‍ ഉള്ളവരെ സ്ഥിരമായി ബന്ധപ്പെടും. നിരന്തരം കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കാപ്പ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തും.

Related Articles

Post Your Comments

Back to top button