നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ വ്യാജ തെളിവുകളുണ്ടാക്കി; വെളിപ്പെടുത്തലുമായി ആര്‍ ശ്രീലേഖ
NewsKerala

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ വ്യാജ തെളിവുകളുണ്ടാക്കി; വെളിപ്പെടുത്തലുമായി ആര്‍ ശ്രീലേഖ

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ പൊലീസിനെതിരെ ആരോപണവുമായി മുന്‍ ഡജിപി ആര്‍ ശ്രീലേഖ. കേസില്‍ ദിലീപിനെതിരെ വ്യാജമായ തെളിവുകള്‍ സൃഷ്ടിച്ചുവെന്ന് അവര്‍ പറഞ്ഞു. പള്‍സര്‍സുനിയും ദിലീപും ഒന്നിച്ചുനില്‍ക്കുന്ന ചിത്രം വ്യാജമാണ്. സുനിയല്ല ജയിലില്‍നിന്ന് കത്ത് എഴുതിതയെന്നും ശ്രീലേഖ സ്വന്തം യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി. കേസിന്റെ വിചാരണ നടക്കുന്നതിനിടെയാണ് പൊലീസ് തലപത്തുനിന്ന് വിരമിച്ച ഉന്നത ഉദ്യോഗസ്ഥയുടെ ആരോപണങ്ങള്‍.

മാധ്യമ സമ്മര്‍ദങ്ങളുടെ ഭാഗമായിട്ടാണ് ദിലീപിന്റെ അറസ്റ്റ് നടന്നത്. ദിലീപിനോട് പണം ആവശ്യപ്പെട്ട് പള്‍സര്‍ സുനി എഴുതിയെന്ന് പറയപ്പെടുന്ന തരത്തിലുള്ള കത്തെഴുതാന്‍ ജയിലല്‍നിന്ന് കഴിയില്ല. ജയിലിലെ കടലാസുകള്‍ മോഷ്ടിച്ച് വിപിന്‍ലാല്‍ എഴുതിയ കത്താണെന്നും അത് പൊലീസ് പറഞ്ഞിട്ടാണെന്നും ഇക്കാര്യം അയാള്‍തന്നെ പറഞ്ഞിട്ടുണ്ടെന്നും ശ്രീലേഖ ചൂണ്ടിക്കാട്ടി. ജയിലിലേക്ക് പള്‍സര്‍ സുനിക്കുവേണ്ടി ഫോണ്‍ കടത്തിയത് പൊലീസ് ആണെന്ന ഗുരുതര ആക്ഷേപവും അവര്‍ ഉയര്‍ത്തി.

സാക്ഷികള്‍ കൂറുമാറിയിട്ടുണ്ടെങ്കില്‍ അന്വേഷണത്തിന്റെ പരാജയമാണ്. ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള ഫോട്ടോ ഫോട്ടോഷോപ്പ് ആണെന്ന തന്റെ വാദം ചില ഉന്നത ഉദ്യോഗസ്ഥര്‍ അംഗീകരിച്ചിട്ടുണ്ടെന്നും ശ്രീലേഖ കൂട്ടിച്ചേര്‍ത്തു. കേസില്‍ ഗൂഢാലോചനയില്ലെന്നും പള്‍സര്‍ സുനിയും ചിലരും ചേര്‍ന്ന് ചെയ്തതാണെന്നും വീഡിയോയില്‍ പറയുന്നുണ്ട്. ഇതിനു മുന്‍പു പല നടിമാരോടും സമാന പ്രവൃത്തി ചെയ്തിരുന്നു. അത് ചിലര്‍ പണം നല്‍കി ഒതുക്കിയെന്നും ശ്രീലേഖ വെളിപ്പെടുത്തി.

Related Articles

Post Your Comments

Back to top button