തോക്ക് ലൈസന്‍സുള്ളവര്‍ക്ക് ആയുധപരിശീലനത്തിന് പദ്ധതിയുമായി പൊലീസ്
NewsKerala

തോക്ക് ലൈസന്‍സുള്ളവര്‍ക്ക് ആയുധപരിശീലനത്തിന് പദ്ധതിയുമായി പൊലീസ്

തിരുവനന്തപുരം: തോക്ക് ലൈസന്‍സുള്ളവര്‍ക്ക് പൊലീസ് പരിശീലനത്തിന് പദ്ധതി. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം. എആര്‍ ക്യംപുകളില്‍ വെടിവയ്ക്കാന്‍ പരിശീലനം നല്‍കും. ഫീസ് ഇടാക്കിയായിരിക്കും പരിശീലനം. സംസ്ഥാനത്ത് പൊലീസ് തോക്കിന് ലൈസന്‍സ് നല്‍കുന്നുണ്ടെങ്കല്‍ പോലും പലര്‍ക്കും കൃത്യമായ പരിശീലനം ലഭിക്കുന്നില്ലെന്നും പരിശീലനത്തിന് സൗകര്യം ഏര്‍പ്പെടുത്തണമെന്നും സ്വകാര്യ വ്യക്തി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

തുടര്‍ന്ന് ഉചിതമായ തീരുമാനം എടുക്കാന്‍ ഡിജിപിയോട് ഹൈക്കോടതി നിര്‍ദേശിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പദ്ധതി. തോക്ക് ലൈസന്‍സ് ഉള്ളവരെ കൂടാതെ ലൈസന്‍സിനായി അപേക്ഷിക്കുന്നവര്‍ക്കും പരിശീലനം നല്‍കും. 13 ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലനമായിരിക്കും എആര്‍ ക്യംപുകള്‍ കേന്ദ്രീകരിച്ച് നല്‍കുക.

ഒരോ മൂന്നുമാസം കൂടുമ്പോഴും പരിശീലനത്തിന് അപേക്ഷിക്കാം. 1,000 മുതല്‍ 5,000 രൂപവരെ ഇടാക്കും. വെടിവച്ചുള്ള പരിശീലനത്തിന് ഒരുദിവസം 5,000 രൂപ നല്‍കണം. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് പൊലീസ് സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.

Related Articles

Post Your Comments

Back to top button