മാമ്പഴമോഷ്ടാവായ പോലീസുകാരനെ ഉടൻ അറസ്റ്റ് ചെയ്യും; കോട്ടയം എസ് പി
NewsKerala

മാമ്പഴമോഷ്ടാവായ പോലീസുകാരനെ ഉടൻ അറസ്റ്റ് ചെയ്യും; കോട്ടയം എസ് പി

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ വഴിയോരക്കച്ചവടക്കാരനില്‍ നിന്നും മാമ്പഴം മോഷ്ടിച്ച് പോലീസുകാരനെതിരെ നടപടി വൈകുന്നതിൽ കടുത്ത വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ശക്തമായ നടപടി ഉണ്ടാകുമെന്ന വിശദീകരണവുമായി കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാർത്തിക് രംഗത്ത് വന്നു. ഉടനെ അറസ്റ്റ് ചെയ്യുമെന്നാണ് മേധാവി പറയുന്നത്.

ഇടുക്കി എ ആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനായ മുണ്ടക്കയം വണ്ടന്‍പതാല്‍ സ്വദേശി ഷിഹാബ് ആണ് കവര്‍ച്ച നടത്തിയത്. മാമ്പഴ മോഷണത്തിന്റെ കൃത്യമായ തെളിവുകള്‍ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ അടക്കം പുറത്ത് വന്നതോടെയാണ് പോലീസ് ഇയാള്‍ക്കെതിരെ നടപടിയ്ക്കു ശുപാര്‍ശ ചെയ്തത്.. റോഡരികിലെ പഴക്കടയില്‍ നിന്നും 10 കിലോ മാമ്പഴമാണ് ഇയാള്‍ മോഷ്ടിച്ചത്. ഇടുക്കി പോലീസ് ആസ്ഥാനത്താണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജോലിയ്ക്കു ശേഷം വീട്ടിലേയ്ക്കു മടങ്ങുന്നതിനിടെയാണ് ഇദ്ദേഹം പഴക്കടയില്‍ മോഷണം നടത്തിയത്.

Related Articles

Post Your Comments

Back to top button