
മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്ത മഞ്ജു വാര്യരും സൗബിന്‍ ഷാഹിറും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വെള്ളരിപ്പട്ടണത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. ആക്ഷേപഹാസ്യ സ്വഭാവത്തിലാണ് ചിത്രം ഒരുങ്ങുന്നത്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. മാര്‍ച്ച് 24ന് ചിത്രം തീയറ്റുകളിലെത്തും.
കെ.പി സുനന്ദ എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. സുനന്ദയുടെ സഹോദരന്‍ കെ.പി സുരേഷായിട്ടാണ് സൗബിന്‍ ഷാഹിര്‍ അവതരിപ്പിക്കുന്നത്. ചക്കരക്കുടം എന്ന പഞ്ചായത്തിനെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ചക്കരക്കുടത്തിലെ പഞ്ചായത്ത് മെമ്പറായ സുനന്ദയുടെയും അവിടത്തെ രാഷ്ട്രീയ പാര്‍ട്ടികളുമെല്ലാം ചിത്രത്തിന്റെ പ്രമേയമാകുന്നു. മഞ്ജുവിന്റെ കഥാപാത്രം ഹിന്ദി സംസാരിക്കുന്ന മുതിര്‍ന്ന നേതാവിന്റെ പ്രസം?ഗം തര്‍ജിമ ചെയ്യുന്ന രംഗത്തോടെയാണ് ട്രെയ്‌ലര്‍ അവസാനിക്കുന്നത്. നിരവധി സമകാലിക വിഷയങ്ങള്‍ നര്‍മത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുമെന്നാണ് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നത്.
സലിംകുമാര്‍, സുരേഷ് കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ്മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാല പാര്‍വതി, വീണ നായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് ‘വെള്ളരിപട്ടണ’ത്തിലെ മറ്റ് അഭിനേതാക്കള്‍.
Post Your Comments