ആളൊഴിഞ്ഞ പറമ്പിൽ അർധരാത്രിയിൽ പൂജ; പൂജാരിയിൽ നിന്ന് എയർ ഗണ്ണും കത്തിയും കോടാലിയും കണ്ടെത്തി
NewsKerala

ആളൊഴിഞ്ഞ പറമ്പിൽ അർധരാത്രിയിൽ പൂജ; പൂജാരിയിൽ നിന്ന് എയർ ഗണ്ണും കത്തിയും കോടാലിയും കണ്ടെത്തി

തൃശൂര്‍: ആളൊഴിഞ്ഞ പറമ്പില്‍ അര്‍ദ്ധരാത്രി പൂജ നടത്തിയ രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തൃശൂര്‍ വരവൂര്‍ രാമന്‍കുളങ്ങരയിലാണ് സംഭവം. മുള്ളൂർക്കര സ്വദേശി സതീശനാണ് പൂജ നടത്തിയത്. ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. ലേലത്തിൽ വാങ്ങിയ ഭൂമിയുടെ ദോഷം തീരാനുള്ള പൂജയാണ് നടത്തിയതെന്നാണ് സതീശൻ പൊലീസിനോട് പറഞ്ഞത്.

മുള്ളൂര്‍ക്കര സ്വദേശി സതീശനാണ് പൂജ നടത്തിയത്. നാട്ടുകാരാണ് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. ആളൊഴിഞ്ഞ പറമ്പില്‍ അര്‍ദ്ധരാത്രിയില്‍ വെളിച്ചം കണ്ടതോടെ അന്വേഷിച്ചെത്തിയപ്പോഴാണ് നാട്ടുകാര്‍ പൂജ നടക്കുന്നതായി കണ്ടത്. സമീപത്ത് നിന്നും എയര്‍ഗണ്ണും കോടാലിയും കത്തിയും കണ്ടെത്തിയതോടെ നാട്ടുകാര്‍ക്ക് ഭയമായി. പൊലീസിനെ വിളിച്ചു വരുത്തി പൂജാരിയെ കൈമാറി. ചോദ്യം ചെയ്യലിലും ഭൂമിയുടെ ദോഷം തീരാനുള്ള പൂജയാണ് നടത്തിയതെന്ന് സതീശന്‍ ആവര്‍ത്തിച്ചു.

Related Articles

Post Your Comments

Back to top button