ആലപ്പുഴ: കഴിഞ്ഞദിവസം ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ പിഞ്ച് കുഞ്ഞ് വിദ്വേഷ മുദ്രാവാക്യം വിളച്ച കേസില്‍ പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ല പ്രസിഡന്റ് പി.എ. നവാസ് അറസ്റ്റില്‍. കേസില്‍ രണ്ടാം പ്രതിയായ നവാസ് റാലിയുടെ മുഖ്യസംഘാടകരില്‍ ഒരാളാണ്. ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ ഈരാറ്റുപേട്ട സ്വദേശി അന്‍സാര്‍ നജീബിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ പ്രോത്സാഹിപ്പിച്ചത് അന്‍സാറാണെന്ന് പോലീസ് വ്യക്തമാക്കി. കുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. കുട്ടി മതവിദ്വേഷ മുദ്രവാക്യം വിളിച്ച സംഭവത്തില്‍ പോലീസ് കേസ് എടുത്തിരുന്നു. കുട്ടിയെ റാലിക്ക് കൊണ്ടുവന്നവര്‍ക്കും, സംഘാടകര്‍ക്കുമെതിരെയാണ് കേസ്. സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന് പുറമെ നടത്തിയ പ്രാഥമിക അന്വേഷണത്തിലും മതസ്പര്‍ധ വളര്‍ത്തുന്ന വാക്യങ്ങള്‍ റാലിയില്‍ ഉപയോഗിച്ചതായി കണ്ടെത്തി.
Post Your Comments