പി.ആര്‍. കര്‍മ്മ ധീരനായ പോരാളി: സോണി സെബാസ്റ്റ്യന്‍
NewsKeralaPoliticsLocal News

പി.ആര്‍. കര്‍മ്മ ധീരനായ പോരാളി: സോണി സെബാസ്റ്റ്യന്‍

കണ്ണൂര്‍: പി. രാമകൃഷ്ണന്‍ കര്‍മ്മ ധീരനായ പോരാളിയും, നിസ്വാര്‍ത്ഥ സേവകനുമായിരുന്നെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യന്‍. മുന്‍ ഡിസിസി പ്രസിഡണ്ടും, കെപിസിസി ജനറല്‍ സെക്രട്ടറിയുമായ പി. രാമകൃഷ്ണന്റെ മൂന്നാം ചരമ ദിനത്തില്‍ പയ്യാമ്പലത്ത് നടന്ന പുഷ്പാര്‍ച്ചനയ്ക്ക് ശേഷം അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ നേതാക്കളായ സതീശന്‍ പാച്ചേനി, മേയര്‍ ടി.ഒ. മോഹനന്‍, പ്രൊഫ: എ.ഡി. മുസ്തഫ, കെ. പ്രമോദ്, എന്‍.പി. ശ്രീധരന്‍, കെ.സി. മുഹമ്മദ് ഫൈസല്‍, വി.വി. പുരുഷോത്തമന്‍, മുഹമ്മദ് ബ്ലാത്തൂര്‍, സുരേഷ് ബാബു എളയാവൂര്‍, ടി. ജയകൃഷ്ണന്‍, സി.ടി. ഗിരിജ, എം.പി. വേലായുധന്‍, പി. മാധവന്‍ മാസ്റ്റര്‍, കെ.സി. ഗണേശന്‍, കൂക്കിരി രാകേഷ്, സുധീപ് ജെയിംസ്, പി. മുഹമ്മദ് ശമ്മാസ്, അമൃത രാമകൃഷ്ണന്‍, വസന്ത് പള്ളിയാംമൂല, കെ. കമല്‍ജിത്ത്, ടി.കെ. അജിത്ത്, കല്ലിക്കോടന്‍ രാകേഷ്, പി.ആര്‍ ന്റെ പത്‌നി ഷൈമലത, മകന്‍ ദീപക് കൃഷ്ണ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Post Your Comments

Back to top button