
അബുദാബി: പ്രവാസി മലയാളികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി അബുദാബി. ഇനി മുതല്‍ വിദേശികള്‍ക്ക് അബുദാബിയില്‍ ജോലി ചെയ്യാന്‍ വെര്‍ച്വര്‍ വിസ സംവിധാന മൊരുങ്ങുന്നു. ഒരു വര്‍ഷത്തേക്ക് കാലാവധിയുള്ള വെര്‍ച്വല്‍ വിസ സ്വന്തം സ്പോണ്സര് ഷിപ്പിലാണ് നല്‍കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരെ യുഎഇ ലേക്ക് ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് പുതിയ വെര്‍ച്വല്‍ വിസ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇടത്തരം സംരംഭകര്‍, വ്യവസായ രംഗത്തെ തുടക്കക്കാര്‍ എന്നിങ്ങനെയുള്ള വരെ ഇവിടേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് പുതിയ വിസാ നയം. എന്നാല്‍ കമ്പനികളുടെ ആസ്ഥാനം വിദേശ രാജ്യങ്ങളിലാണെങ്കിലും ഇവര്‍ക്ക് ദുബായില്‍ താമസിച്ച് ജോലി ചെയ്യാന്‍ കഴിയും. ഇത്തരത്തില്‍ വെര്‍ച്വല്‍ വിസ ലഭിച്ചവര്‍ക്ക് കുടുംബത്തെയും യുഎഇയിലേക്ക് കൊണ്ടുവരാനും കഴിയും. ദുബായ് താമസ കുടിയേറ്റ വകുപ്പാണ് വിസ നല്‍കുന്നത്. ആവശ്യമെങ്കില്‍ ഇത്തരം വിസകള്‍ പുതുക്കി നല്‍കുകയും ചെയ്യും.