ജനങ്ങളുടെ ജീവനേക്കാളും തിരഞ്ഞെടുപ്പിലെ വിജയമാണ് ബിജെപിക്ക് പ്രധാനം: പ്രകാശ് രാജ്
ചെന്നൈ: ബിജെപിക്ക് ജനങ്ങളുടെ ജീവനല്ല പ്രധാനമെന്ന് നടനും സാമൂഹ്യ പ്രവർത്തകനുമായ പ്രകാശ് രാജ്. കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ഓക്സിജന്റെ ലഭ്യതക്കുറവ് എത്രയും വേഗം പരിഹരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട ഹൈക്കോടതി വിധിയിൽ പ്രതികരിക്കുകയായിരുന്നു പ്രകാശ് രാജ്.
‘ബഹുമാനപ്പെട്ട് ഹൈക്കോടതി ബിജെപിക്ക് ജനങ്ങളുടെ ജീവനല്ല പ്രധാനം. തിരഞ്ഞെടുപ്പിലെ വിജയമാണ് അവർക്ക് വലുത്. യാതൊരു പ്രതീക്ഷയും തരാത്ത ഈ സർക്കാർ നാണക്കേട് മാത്രമാണ്’ പ്രകാശ് രാജ് ട്വിറ്ററിൽ കുറിച്ചു.
അതേസമയം, ഡൽഹിയിൽ കൊവിഡ് രോഗികൾക്ക് ആവശ്യത്തിന് ഓക്സിജൻ ലഭ്യമാകുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച കോടതി, അത് വ്യവസായ കേന്ദ്രങ്ങളിൽനിന്നും ലഭ്യമാക്കാൻ സാധിക്കുമോ എന്നും ചോദിച്ചു. ഓക്സിജന് ക്ഷാമം നേരിടുന്നത് കാരണം ഗംഗാ റാം ആശുപത്രിയിലെ ഡോക്ടർമാർ കൊവിഡ് രോഗികൾക്ക് നൽകുന്ന ഓക്സിജന്റെ അളവ് കുറയ്ക്കാൻ നിർബന്ധിതരാവുന്നെന്നും ഡോക്ടർമാർ പറഞ്ഞതായും കോടതി പറഞ്ഞു.