യൂട്യൂബ് ചാനലിലെ വെളിപ്പെടുത്തല്‍: ആര്‍ ശ്രീലേഖയ്‌ക്കെതിരെ പ്രാഥമിക അന്വേഷണം
NewsKerala

യൂട്യൂബ് ചാനലിലെ വെളിപ്പെടുത്തല്‍: ആര്‍ ശ്രീലേഖയ്‌ക്കെതിരെ പ്രാഥമിക അന്വേഷണം

തൃശൂര്‍: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി മുന്‍പും സിനിമാരംഗത്തെ സ്ത്രീകളോട് അതിക്രമം കാട്ടിയിട്ടുണ്ടെന്ന വെളിപ്പെടുത്തലില്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്‌ക്കെതിരെ അന്വേഷണം. തൃശൂര്‍ പൊലീസാണ് പ്രാഥമിക അന്വേഷണം ആരംഭിച്ചത്. ശ്രീലേഖയുടെ യൂട്യൂബ് ചാനലിലുള്ള വീഡിയോ പൊലീസ് പരിശോധിക്കും. ഇതിനുശേഷമേ കേസ് എടുക്കുന്ന കാര്യം തീരുമാനിക്കൂ. ഇന്നലെ രാത്രി പ്രൊഫസര്‍ കുസുമം ജോസഫ് തൃശൂര്‍ റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണം.

പള്‍സര്‍ സുനി ബ്ലാക്ക്‌മെയില്‍ ചെയ്തിട്ടുണ്ടെന്ന് ചില നടിമാരും തന്നോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു യൂട്യൂബിലൂടെ ശ്രീലേഖ പറഞ്ഞത്. ഈ വിവരം ഐപിഎസ് ഉദ്യോഗസ്ഥ അറിയുകയും അത് മറച്ചുവച്ചു നടപടി സ്വീകരിക്കാതിരിക്കുകയും ചെയ്തത് ഗുരുതരമായ തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് കുസുമം ജോസഫ് പരാതി നല്‍കിയത്. ശ്രീലേഖയ്ക്കും പള്‍സര്‍ സുനിക്കും എതിരെ കേസ് എടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Post Your Comments

Back to top button