
ലോക മലയാളി പ്രേക്ഷകര്‍ക്കിടയില്‍ പ്രശംസകള്‍ ഏറ്റുവാങ്ങിയ ഫ്ളവേഴ്സ് ചാനല്‍ ടോപ് സിംഗര്‍ ഒന്നാം സ്ഥാനക്കാരി സീതാലക്ഷ്മിയെ പ്രേംനസീര്‍ സുഹൃദ്് സമിതി ഉപഹാരം നല്കി അനുമോദിക്കും. ഓഗസ്റ്റ് 16ന് തിരുവനന്തപുരം പൂജപ്പുര ശ്രീചിത്തിര തിരുനാള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന നാലാമത് പ്രേംനസീര്‍ ടെലിവിഷന്‍ പുരസ്കാര സമര്‍പ്പണ ചടങ്ങിലാണ് സീതാലക്ഷ്മിയെ അനുമോദിക്കുന്നതെന്ന് പ്രേംനസീര്‍ സുഹൃദ് സമിതി സെക്രട്ടറി തെക്കന്‍ സ്റ്റാര്‍ ബാദുഷ അറിയിച്ചു.
Post Your Comments