'വ്യാജപ്രചരണങ്ങള്‍ക്ക് മറുപടി പറയാനാണ് രാഷ്ട്രപതി വന്നത്'; സീതാറാം യെച്ചൂരി
NewsKeralaPoliticsLocal News

‘വ്യാജപ്രചരണങ്ങള്‍ക്ക് മറുപടി പറയാനാണ് രാഷ്ട്രപതി വന്നത്’; സീതാറാം യെച്ചൂരി

തിരുവനന്തപുരം: രാഷ്ട്രപതി കേരളത്തിലെത്തി പറഞ്ഞ കാര്യങ്ങളാണ് ബിജെപി സര്‍ക്കാരിനുള്ള മറുപടിയെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തെ കുറിച്ച് നടക്കുന്ന വ്യാജപ്രചരണങ്ങള്‍ക്ക് മറുപടി പറയാനാണ് വന്നത്. എന്നാല്‍ രാഷ്ട്രപതി അത് എളുപ്പമാക്കി. രാഷ്ട്രപതി കേരളത്തെ കുറിച്ച് നല്ല കാര്യങ്ങളാണ് പറഞ്ഞത്. കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ടത് എന്ന് രാഷ്ട്രപതി വിലയിരുത്തി.

ഇതാണ് ബിജെപി സര്‍ക്കാരിനുള്ള മറുപടിയെന്ന് യെച്ചൂരി പറഞ്ഞു. ബിജെപി ഇതര സര്‍ക്കാര്‍ എന്ന നിലയില്‍ ബദല്‍ നയങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന ഏക സര്‍ക്കാരാണ് കേരളത്തിലേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related Articles

Post Your Comments

Back to top button