രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് അമൃതാനന്ദമയീ മഠം സന്ദര്‍ശിക്കും
NewsKerala

രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് അമൃതാനന്ദമയീ മഠം സന്ദര്‍ശിക്കും

തിരുവനന്തപുരം; കേരള സന്ദര്‍ശനത്തിന് എത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് അമൃതാനന്ദമയീ മഠം സന്ദര്‍ശിക്കും. കൊച്ചിയിലെ പരിപാടിയില്‍ പങ്കെടുത്ത ശേഷം ഗവര്‍ണറും മുഖ്യമന്ത്രിയും രാഷ്ട്രപതിക്കൊപ്പം വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിയ രാഷ്ട്രപതി രാവിലെ 9.30നാണ് കൊല്ലം കരുനാഗപ്പള്ളിയിലെ മഠം സന്ദര്‍ശിക്കുക. രാവിലെ എട്ടിനു തിരുവനന്തപുരം വിമാനത്താവളത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കും.

കൊല്ലത്തുനിന്നു തിരുവനന്തപുരത്തേക്കു മടങ്ങിയെത്തുന്ന രാഷ്ട്രപതി രാവിലെ 11.45നു കവടിയാര്‍ ഉദയ് പാലസ് കണ്‍വന്‍ഷന്‍ സെന്ററില്‍ സംസ്ഥാന സര്‍ക്കാരിന്റെ പൗര സ്വീകരണത്തില്‍ പങ്കെടുക്കും. കടുംബശ്രീയുടെ 25-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി അഞ്ചു ലക്ഷം വനിതകള്‍ ചേര്‍ന്നു കുടുംബശ്രീയുടെ ചരിത്രമെഴുതുന്ന ‘രചന’യുടെ ഉദ്ഘാടനവും പട്ടിവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടെ സമഗ്ര വികസനത്തിനായുള്ള ഉന്നതി പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങില്‍ രാഷ്ട്രപതി നിര്‍വഹിക്കും.

മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയ ടെക്‌നിക്കല്‍ എന്‍ജിനീയറിങ് ആന്‍ഡ് ഡിപ്ലോമ ബുക്കുകളുടെ പ്രകാശനവും രാഷ്ട്രപതി നിര്‍വഹിക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. മാര്‍ച്ച് 18നു രാവിലെ കന്യാകുമാരി സന്ദര്‍ശിക്കുന്ന രാഷ്ട്രപതി തിരികെയെത്തിയ ശേഷം ഉച്ചയ്ക്കു ലക്ഷദ്വീപിലേയ്ക്കു പോകും. ലക്ഷദ്വീപ് സന്ദര്‍ശനത്തിനു ശേഷം 21ന് ഉച്ചയ്ക്കു കേരളത്തിലെത്തുന്ന രാഷ്ട്രപതി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നു ഡല്‍ഹിയിലേക്കു മടങ്ങും

Related Articles

Post Your Comments

Back to top button