രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ പ്രഖ്യാപിച്ചു
NewsKeralaNational

രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. 12 മലയാളികള്‍ ഉള്‍പ്പടെ 1,082 ഉദ്യോഗസ്ഥരാണ് മെഡലുകള്‍ക്ക് അര്‍ഹരായത്. വിശിഷ്ട സേവനത്തന് രണ്ട് പേരും സ്തുത്യര്‍ഹമായ സേവനത്തിന് പത്ത്‌പേരും പുരസ്‌കാരാര്‍ഹരായി. എഡിജിപി മനോജ് എബ്രഹാം, എസിപി ബിജി ജോര്‍ജ് എന്നിവരാണ് വിശിഷ്ടസേവനത്തിനുള്ള പുരസ്‌കാരം നേടിയത്.

സ്തുത്യര്‍ഹസേവനത്തിനുള്ള പുരസ്‌കാരം നേടിയവരുടെ പട്ടിക താഴെ: വിയു കുര്യാക്കോസ് ഡിസിപി, പി.എ. മുഹമ്മദ് ആരിഫ് എസ്പി, ടി.കെ. സുബ്രമണ്യന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ട്രെയിനിംഗ്, പി.സി. സജീവന്‍ എസ്പി, കെ.കെ. സജീവ് എസ്പി, അജയകുമാര്‍ വേലായുധന്‍ നായര്‍ എസ്പി, ടി.പി. പ്രേമരാജന്‍ എസ്പി, അബ്ദുള്‍ റഹീം അലിക്കുഞ്ഞ് ഡിസിപി, രാജു കുഞ്ചന്‍ വെള്ളിക്കകത്ത് എസ്പി, എം.കെ. ഹരിപ്രസാദ് ആന്‍ഡ് പോലീസ് ഇന്‍സ്‌പെക്ടര്‍.

Related Articles

Post Your Comments

Back to top button