ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബായ രാജപക്‌സെ ബുധനാഴ്ച രാജിവയ്ക്കും; പുതിയ നേതാവ് ഒരുമസത്തിനകം
NewsWorld

ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബായ രാജപക്‌സെ ബുധനാഴ്ച രാജിവയ്ക്കും; പുതിയ നേതാവ് ഒരുമസത്തിനകം

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബായ രാജപക്‌സെ ബുധനാഴ്ചരാജിവയ്ക്കും. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ മാനസങ്ങള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് പടിയിറങ്ങാന്‍ പോകുന്നത്. മുപ്പത് ദിവസത്തേക്ക് സ്പീക്കര്‍ പ്രസിഡന്റിന്റെ ചുമതല വഹിക്കും. ഈ സമയംകൊണ്ട് പുതിയ നേതാവിനെ പാര്‍ലമെന്റ് തിരഞ്ഞെടുക്കും. ഇന്നലെ രാത്രി ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ വീടിന് പ്രക്ഷോഭകര്‍ തീയിട്ടതിതിന് തൊട്ടുപിന്നിലാെയാണ് പുതി സംഭവവികാസം.

പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചെങ്കിലും അത് കൂട്ടാക്കാതെയാണ് പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ വീട്ടില്‍ കടന്നത്. ഇവിടെയുണ്ടായിരുന്നു വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തി. സര്‍ക്കാരിന്റെ തുടര്‍ച്ചയും ജനങ്ങളുടെ സുരക്ഷയും സുഗമമാക്കുന്നതിനായി രാജിവയ്ക്കുമെന്ന് മെയില്‍ പ്രധാനമന്ത്രിയായി നിയമിതനായ റനില്‍ വിക്രമിസിംഗെ ഇന്നലെ പ്രഖ്യാപിച്ചു. ഇന്നലെ രാവിലെ കൊളംബോയില്‍ ആയിരക്കണക്കിന് പ്രക്ഷോഭകര്‍ പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് പ്രസിഡന്റ് രാജപക്‌സെ ഗോട്ടബായയുടെ വസതിയിലേക്ക് ഇരച്ചുകയറി.

ഈ വര്‍ഷമാദ്യം ആരംഭിച്ച പ്രതിന്ധിക്കിടെ നടത്തിയ ഏറ്റവും വലിയ സര്‍ക്കാര്‍ വിരുദ്ധ റാലികള്‍ക്ക് ഒന്നിനുശേഷമാണ് പ്രതിഷേധക്കാര്‍ കൊട്ടാരം വളഞ്ഞത്. സമരക്കാര്‍ എത്തുന്നതിനു മുന്‍പേ ഗോട്ടബായ വസതിയില്‍നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറി. എങ്ങോട്ടേക്കാണ് പോയതെന്നത് സംബന്ധിച്ച് വിവരമില്ല. ശ്രീലങ്കന്‍ പതാകകളും ഹെല്‍മറ്റുകളുമൊക്കെയായാണ് റാലിയില്‍ പങ്കെടുത്തവര്‍ പ്രസിഡന്റിന്റെ താമസസ്ഥലത്ത് കടന്നുകയറിയത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

Related Articles

Post Your Comments

Back to top button