
ന്യൂഡല്‍ഹി: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നെതന്യാഹുവുമായി അദ്ദേഹം ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ആറാം തവണ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം നെതന്യാഹുവുമായി മോദി നടത്തിയ ആദ്യ ഫോണ്‍ സംഭാഷണമാണിത്.
നെതന്യാഹുവിന് അഭിനന്ദനങ്ങള്‍ അറിയിച്ച പ്രധാനമന്ത്രി അദ്ദേഹത്തിന് വിജയകരമായ ഭരണം ആശംസിക്കുകയും ചെയ്തു. ഇന്ത്യ-ഇസ്രായേല്‍ തന്ത്രപരമായ പങ്കാളിത്തത്തില്‍ സമീപ വര്‍ഷങ്ങളിലെ ദ്രുതഗതിയിലുള്ള പുരോഗതിയില്‍ ഇരു നേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു. വിവിധ മേഖലകളില്‍ തന്ത്രപരമായ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുന്നതിനെ കുറിച്ചും ഇരുവരും ചര്‍ച്ച നടത്തിയതായാണ് വിവരം.
”എന്റെ നല്ല സുഹൃത്തായ നെതന്യാഹുവുമായി സംസാരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. മികച്ച തിരഞ്ഞെടുപ്പ് വിജയത്തിനും ആറാം തവണ പ്രധാനമന്ത്രിയായതിനും അദ്ദേഹത്തെ അഭിനന്ദിച്ചു. ഇന്ത്യ-ഇസ്രായേല്‍ തന്ത്രപരമായ പങ്കാളിത്തം ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ ഞങ്ങള്‍ക്ക് മറ്റൊരു അവസരം ലഭിച്ചതിലും സന്തോഷമുണ്ട്,” -മോദി ട്വീറ്റ് ചെയ്തു.
Post Your Comments