
ന്യൂഡല്‍ഹി: ജപ്പാന് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയുടെ വിയോഗത്തില്‍ അതീവദു:ഖം രേഖപ്പെടുത്തി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉറ്റ സുഹൃത്തിനെയാണ് നഷ്ടമായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. നാളെ ആബേയോടുള്ള ആദരവിന്റെ ഭാഗമായി രാജ്യത്ത് ദു:ഖാചരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മികച്ച രാജ്യതന്ത്രജ്ഞനും ഭരണകര്‍ത്താവുമാണ് ഷിന്‍സോ ആബേ.
ഇന്ത്യ- ജപ്പാന് ബന്ധത്തെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുന്നതില്‍ ആബേ വഹിച്ച പങ്ക് നിസ്തുലമാണെന്ന് മോദി പറഞ്ഞു. ഈയിടെ ജപ്പാന് സന്ദര്‍ശനവേളയില്‍ അദ്ദേഹത്തെ വീണ്ടും കാണാന്‍ കഴിഞ്ഞു. പലവിഷയങ്ങളും ചര്‍ച്ച ചെയ്യാനും തനിക്ക് അവസരം ലഭിച്ചു. അത് അവസാന കൂടിക്കാഴ്ചയാകുമെന്ന് ഒരിക്കലും കരുതിയിയിരുന്നില്ല. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ഷിന്‍സെയുടെ കുടുംബത്തിന്റെയും ജപ്പാന് ജനതയുടെയും ദു:ഖത്തില്‍ പങ്കുകൊള്ളുന്നതായി പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments