Latest NewsLaw,NationalNewsPolitics

പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച; അന്വേഷണ സംഘത്തെ റിട്ട. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര നയിക്കും

ന്യൂഡല്‍ഹി: പഞ്ചാബില്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാവീഴ്ച അന്വേഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച അന്വേഷണ സംഘത്തെ റിട്ട. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര നയിക്കും. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിനെതിരെ പ്രതിഷേധം ഉണ്ടായതിലും ഇത് മൂലം 20 മിനിറ്റ് വാഹനം ഫ്‌ളൈ ഓവറില്‍ കിടന്നതിനെക്കുറിച്ചും സമിതി വിശദമായി അന്വേഷണം നടത്തും.

എന്താണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ സംഭവിച്ചതെന്നും, എങ്ങനെയാണ് സുരക്ഷാവീഴ്ചയുണ്ടായതെന്നും കണ്ടെത്തി സുപ്രീംകോടതിയ്ക്ക് റിപ്പോര്‍ട്ട് നല്‍കുകയെന്നതാണ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അധ്യക്ഷയായ സമിതിയുടെ ചുമതല. ദേശീയ അന്വേഷണ ഏജന്‍സിയിലെ ഓഫീസര്‍മാരും പഞ്ചാബ് പോലീസിലെ ഉന്നത ഉദ്യോഗസ്ഥരും അന്വേഷണസംഘത്തിലുണ്ടാകും.

എന്‍ഐഎ ഡയറക്ടര്‍ ജനറല്‍, ചണ്ഡീഗഢ് ഡിജിപി, പഞ്ചാബ് പോലീസില്‍ സുരക്ഷാച്ചുമതലയുള്ള എഡിജിപി, പഞ്ചാബ് റജിസ്ട്രാര്‍ ജനറല്‍, ഹരിയാന ഹൈക്കോടതിയിലെ ജഡ്ജിമാര്‍ എന്നിവര്‍ അന്വേഷണസംഘത്തില്‍ അംഗങ്ങളായിരിക്കും.

Related Articles

Back to top button