കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി
KeralaNews

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഏറ്റവും സുരക്ഷയുള്ള പത്താം ബ്ലോക്കില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം സെന്‍ട്രല്‍ ജയിലില്‍ നിന്നും കഞ്ചാവ് ബീഡി, നിരോധിത പുകയില ഉല്‍പന്നങ്ങളുടെ പാക്കറ്റ്, മൂന്ന് മൊബൈല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുത്തിരുന്നു. ദേഹപരിശോധനയ്ക്കിടെ റിമാന്‍ഡ് പ്രതി മുസ്തഫയില്‍ നിന്നാണ് നിരോധിത ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. ആറാം ബ്ളോക്ക് പരിസരത്തെ തെങ്ങിന്റെ മുകളില്‍ നിന്നാണ് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത്. നേരത്തെ ജയിലിലെ പാചകപുരയില്‍ നിന്ന് രണ്ടുകിലോ കഞ്ചാവും പിടികൂടിയിരുന്നു.

സെപ്റ്റംബറില്‍ ജയിലിലെ കാപ്പ തടവുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയും ചെയ്തിട്ടുണ്ട്. സെന്‍ട്രല്‍ ജയിലില്‍ തുടരെത്തുടരെയുണ്ടാകുന്ന ഇത്തരം സംഭവങ്ങള്‍ കനത്ത സുരക്ഷാവീഴ്ചയാണെന്നാണ് വിലയിരുത്തല്‍.

Related Articles

Post Your Comments

Back to top button