3 കോടിയുടെ വണ്ടി വാങ്ങി പൃഥ്വിരാജ് സുകുമാരൻ
MovieNewsKeralaEntertainmentAutomobile

3 കോടിയുടെ വണ്ടി വാങ്ങി പൃഥ്വിരാജ് സുകുമാരൻ

കൊച്ചി : തന്റെ ലംബോർഗിനി ഹുറാക്കാൻ വിറ്റ് സെക്കൻഡ് ഹാൻഡ് ഉറുസ് വാങ്ങി നടൻ പൃഥ്വിരാജ്. പ്രീമിയം സെക്കന്‍ഡ് ഹാൻഡ് കാറുകള്‍ ഷോറൂമായ റോയൽ ഡ്രൈവിൽ നിന്നാണ് പൃഥ്വിരാജ് വണ്ടി വാങ്ങിയത്.

3.15 കോടിയാണ് വാഹനത്തിന്റെ അടിസ്ഥാന വില. എന്നാൽ കേരളത്തിൽ 2019 ൽ രജിസ്റ്റർ ചെയ്ത വാഹനത്തിന് അന്ന് നൽകിയത് 3.35 കോടിയാണ്.

എന്നാൽ പൃഥ്വിരാജ് എത്ര രൂപയ്ക്കാണ് ഈ വണ്ടി വാങ്ങിയത് എന്ന് വ്യക്തമല്ല. 2018 ൽ പൃഥ്വിരാജ് സ്വന്തമാക്കിയ ലംബോർഗിനി ഹുറാക്കാന് വിറ്റിട്ടാണ് ഉറുസ് വാങ്ങിയത്.

ഏകദേശം 2000 കിലോമീറ്റർ മാത്രമാണ് പൃഥ്വിയുടെ ഹുറാക്കാൻ ഓടിയിട്ടുള്ളത്. എന്നാൽ 5000 കിലോമീറ്ററിൽ താഴെയാണ് ഇപ്പോൾ വാങ്ങിയ ഉറുസ് ഓടിയത്.

ലംബോർഗിനിയുടെ നിരയിലെ ആദ്യ എസ്‍യുവിയാണ് ഉറുസ്. സൂപ്പർ എസ്‍യുവി എന്ന പേരിൽ വിപണിയിലെത്തുന്ന വാഹനം ഏറ്റവും വേഗമുള്ള എസ്‌യുവികളിലൊന്നാണ്.

ലംബോർഗിനിയുടെ ഇന്ത്യയിലെ ഏറ്റവും അധികം വിൽപനയുള്ള വാഹനമാണ് ഉറുസ്. 478 കിലോവാട്ട് കരുത്തുള്ള 4 ലീറ്റർ വി8 പെട്രോൾ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്.

പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 3.6 സെക്കന്റുകൾ മാത്രം മതി ഈ കരുത്തന്.

Related Articles

Post Your Comments

Back to top button