കോഴിക്കോട് സ്വകാര്യ ബസുകളുടെ മത്സരയോട്ടം; യാത്രക്കാരി രക്ഷപെട്ടത് തലനാരിഴയ്ക്ക്
NewsKerala

കോഴിക്കോട് സ്വകാര്യ ബസുകളുടെ മത്സരയോട്ടം; യാത്രക്കാരി രക്ഷപെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട്  :  സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ യാത്രക്കാരി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കോഴിക്കോട്കൊയിലാണ്ടി ദേശീയപാതയിലാണ് നിര്‍ത്തിയ ബസിനെ മറ്റൊരു സ്വകാര്യ ബസ് ഇടത് വശത്തുകൂടി മറികടന്നത്.ട്രാഫിക് നിയമങ്ങൾ ലംഘിച്ച് നിരത്തിൽ മരണപ്പാച്ചിൽ നടത്തുന്ന സ്വകാര്യ ബസുകൾക്കെതിരെ നടപടികൾ സ്വീകരിക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.

കോഴിക്കോട്കൊയിലാണ്ടി ദേശീയപാതയിലാണ് നിര്‍ത്തിയ ബസിനെ മറ്റൊരു സ്വകാര്യ ബസ് ഇടത് വശത്തുകൂടി മറികടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. ആദ്യമെത്തിയ ബസിൽ നിന്നും ഇറങ്ങിയ യാത്രക്കാരി ബസ് സ്റ്റാൻറിലേക്ക് നടക്കുന്നതിനിടെയാണ് അമിത വേഗത്തിൽ രണ്ടാമത്തെ ബസെത്തിയത്. ആദ്യ ബസിനെ മറികടന്ന് മുന്നിലേക്ക് പോകുന്ന ബസിനിടയിൽ കുടുങ്ങാതെ തലനാരിഴക്കാണ് യാത്രക്കാരി രക്ഷപ്പെട്ടത്. ഇരു ബസുകളും യാത്ര തുടരുകയും ചെയ്തു. ഇന്നലെ രാവിലെ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇന്നാണ് പുറത്ത് വന്നത്. രണ്ട് ബസുകളിലെ ഡ്രൈവര്‍മാര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്.

Related Articles

Post Your Comments

Back to top button