ജോഡോ യാത്രയില്‍ ആദ്യമായി പ്രിയങ്ക ഗാന്ധി; മധ്യപ്രദേശില്‍ നിന്ന് കുടുംബസമേതം റാലിയില്‍ ചേര്‍ന്നു
NewsNational

ജോഡോ യാത്രയില്‍ ആദ്യമായി പ്രിയങ്ക ഗാന്ധി; മധ്യപ്രദേശില്‍ നിന്ന് കുടുംബസമേതം റാലിയില്‍ ചേര്‍ന്നു

മഹാരാഷ്ട്ര;രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ അണിചേര്‍ന്ന് പ്രിയങ്ക ഗാന്ധി. മഹാരാഷ്ട്രയിലെ പര്യടനം പൂര്‍ത്തിയാക്കി യാത്ര മധ്യപ്രദേശിലേക്ക് കടന്നപ്പോഴാണ് പ്രിയങ്ക രാഹുലിനൊപ്പം ചേര്‍ന്നത്. മധ്യപ്രദേശിലെത്തിയ ജോഡോ യാത്രയുടെ രണ്ടാം ദിവസം ഖാണ്ഡവ ജില്ലയിലെ ബോര്‍ഗാവില്‍ നിന്നാണ് രാഹുല്‍ ഗാന്ധി കാല്‍നട ജാഥ ആരംഭിച്ചത്.

‘ഒന്നിച്ചുനടക്കുമ്പോള്‍ ചുവടുകള്‍ ശക്തമാകു’മെന്ന് രാഹുലിന്റെയും പ്രിയങ്കയുടെയും ചിത്രം പങ്കുവച്ച് കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചു.നാല് ദിവസം കൂടി പ്രിയങ്ക യാത്രയ്ക്കൊപ്പമുണ്ടാകും. ആദിവാസി നേതാവ് താന്തിയ ഭീലിന്റെ ജന്മ സ്ഥലം ഇരുവരും സന്ദര്‍ശിക്കും. രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും മധ്യപ്രദേശില്‍ വച്ച് ഭാരത് ജോഡോ യാത്രയില്‍ ചേര്‍ന്നു. രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി തുടരുന്നതിനിടെയാണ് പൈലറ്റ് രാഹുല്‍ ഗാന്ധിക്കൊപ്പം ജോഡോ യാത്രയുടെ ഭാഗമാകുന്നത്.

Related Articles

Post Your Comments

Back to top button