ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി: കാരണങ്ങള്‍ ബോധിപ്പിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് വിചാരണക്കോടതി
NewsKerala

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി: കാരണങ്ങള്‍ ബോധിപ്പിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് വിചാരണക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി തള്ളിക്കൊണ്ടുള്ള വിചാരണക്കോടതി ഉത്തരവിന്റെ വിശദാംശങ്ങള്‍ പുറത്ത്. ജാമ്യം റദ്ദാക്കാനുള്ള കാരണങ്ങള്‍ ബോധിപ്പിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് വിചാരണക്കോടതി പറഞ്ഞു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു, തെളിവുകള്‍ നശിപ്പിച്ചു എന്നീ ആരോപണങ്ങളില്‍ കൃത്യമായ തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷനായില്ല.

തെളിവുകളുടെ പിന്‍ബലമില്ലാതെയാണ് വിചാരണക്കോടതിയെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചത്. ബാലചന്ദ്രകുമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കുള്ള തെളിവുകള്‍ കോടതിയില്‍ നല്‍കിയില്ലെന്നും ഉത്തരവിലുണ്ട്. അന്വേഷണം നടക്കുന്ന ഈ ഘട്ടത്തില്‍ അതിലേക്ക് കടക്കുന്നില്ലെന്നും കോടതി അറിയിച്ചു. ബുധനാഴ്ച വൈകിട്ടോടെയാണ് വിധിയുടെ പകര്‍പ്പ് പുറത്തുവന്നത്.

ഏഴു ദിവസത്തോളം പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ടശേഷമായിരുന്നു എട്ടാം പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ജഡ്ജി ഹണി എം വര്‍ഗീസ് തള്ളിയത്. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പ്രോസിക്യൂഷന്‍. കേസിന്റെ തുടരന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയ പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ ഹര്‍ജി നല്‍കിയത്.

Related Articles

Post Your Comments

Back to top button