പ്രമുഖ ഡിജെ അസെക്‌സ് താമസ സ്ഥലത്ത് മരിച്ച നിലയില്‍
MovieNewsEntertainment

പ്രമുഖ ഡിജെ അസെക്‌സ് താമസ സ്ഥലത്ത് മരിച്ച നിലയില്‍

ഒഡീഷ: പ്രമുഖ ഡിജെ അസെക്‌സിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ചയാണ് ദുരൂഹ സാഹചര്യത്തില്‍ മൃതദേഹം കണ്ടെത്തിയത്. അക്ഷയ് കുമാര്‍ എന്നാണ് യഥാര്‍ഥ പേര്. പ്രാധമിക അന്വേഷണം നടന്നുവരികയാണ്. മരണ കാരണം വ്യക്തമായിട്ടില്ല. പ്രദേശത്ത് കനത്ത ഇടിമിന്നല്‍ അനുഭവപ്പെട്ടെന്നും അസെക്‌സ് കിടപ്പുമുറിയില്‍ ആയിരുന്നുവെന്നുമാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. തുടര്‍ന്ന് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

നിലവില്‍ ക്യാപ്പിറ്റല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. അതേസമയം, അസെക്സിന്റെ കുടുംബാംഗങ്ങള്‍ മരണം കൊലപാതകമാണെന്ന് ആരോപിച്ചിട്ടുണ്ട്. കാമുകിയും അവരുടെ സുഹൃത്തുമാണ് മരണത്തിന് പിന്നിലെ പ്രധാന സൂത്രധാരന്മാരെന്നാണ് ആരോപണം. അക്ഷയ്യുടെ മരണത്തിന് പിന്നില്‍ ‘ബ്ലാക്ക്മെയിലിംഗ്’ ആണെന്ന് കുടുംബം സംശയിക്കുന്നു.

Related Articles

Post Your Comments

Back to top button