കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ശശി തരൂരിനെതിരെ കേരളത്തിലെ പ്രധാന നേതാക്കൾ ഒറ്റക്കെട്ടായി പ്രവർത്തനം ആരംഭിച്ചു
NewsKerala

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ശശി തരൂരിനെതിരെ കേരളത്തിലെ പ്രധാന നേതാക്കൾ ഒറ്റക്കെട്ടായി പ്രവർത്തനം ആരംഭിച്ചു

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ സ്വന്തം സംസ്ഥാനമായ കേരളത്തിന്റെ പിന്തുണ ഉറപ്പിക്കാന്‍ ശശി തരൂര്‍. അതേസമയം ശശി തരൂരിനെതിരെ കേരളത്തിലെ പ്രധാന നേതാക്കൾ ഒറ്റക്കെട്ടായി പ്രവർത്തനം ആരംഭിച്ചു.മൂന്നുദിവസമായി ഇവിടെത്തങ്ങുന്ന തരൂര്‍ ഇവിടെനിന്ന് വോട്ടവകാശമുള്ള 300-ല്‍പ്പരംപേരെയും നേരിട്ടു കാണാനോ, വിളിക്കാനോ ഉള്ള ശ്രമത്തിലാണ്.

അതേസമയം ശശി തരൂർ കേരളത്തിലെ പ്രചരണം പൂർത്തിയാക്കി ഇന്ന് ചെന്നൈയിലേക്ക് പോകും.എഐസിസി പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഒരു പ്രധാനപ്പെട്ട നേതാവിന്റെ പോലും പിന്തുണ നേടാൻ ശശി തരൂരിന് കഴിഞ്ഞില്ലമുതിര്‍ന്നനേതാക്കള്‍ സമ്മര്‍ദം ചെലുത്തിയില്ലെങ്കില്‍ വോട്ടുനല്‍കാമെന്നാണ് കെ.പി.സി.സി. അംഗങ്ങളെ ബന്ധപ്പെടുമ്പോള്‍ അദ്ദേഹത്തിന് ലഭിക്കുന്ന മറുപടി.

ഇതേസമയം, രമേശ് ചെന്നിത്തല ഖാര്‍ഗെയ്ക്കായി മറ്റു സംസ്ഥാനങ്ങളില്‍ പര്യടനത്തിനിറങ്ങി. ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് രമേശിന്റെ പര്യടനം. ഔദ്യോഗികസ്ഥാനാര്‍ഥിയില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുമ്പോഴും മുതിര്‍ന്ന നേതാക്കള്‍ ഖാര്‍ഗെയ്ക്ക് പരസ്യപിന്തുണ പ്രഖ്യാപിക്കുന്നതും പ്രചാരണത്തിനിറങ്ങുന്നതും ഹൈക്കമാന്‍ഡിന്റെ താത്പര്യം അറിഞ്ഞാണെന്ന് വ്യക്തം. എന്നാൽ രഹസ്യ ബാലറ്റിലൂടെ കേരളത്തിലെ ഭൂരിപക്ഷം തനിക്ക് ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ശശി തരൂർ. നേതാക്കന്മാർ ഖാർഗെയ്ക്ക് പരസ്യ പിന്തുണ അറിയിക്കുന്നതിൽ നീരസം മറച്ചുവയ്ക്കുന്നുമില്ല തരൂർ

Related Articles

Post Your Comments

Back to top button