
മുംബൈ: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് 21 വയസുള്ള മകന് അമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തി. മുംബൈയിലെ മുള്ളുണ്ട് വര്ധ്മാന് നഗറിലെ ഒരു ഹൗസിംഗ് സൊസൈറ്റിയില്‍ ശനിയാഴ്ചയാണ് ഈ ദാരുണ സംഭവം നടന്നത്. ഇതിന് പിന്നാലെ മകന് ജയേഷ് പന്‍ചല്‍ മുള്ളുണ്ട് റെയില്‍വെ സ്റ്റേഷനില്‍ ലോക്കല്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു.
റെയില്‍വേ പോലീസ് കണ്ടെത്തി ഇയാളെ രക്ഷിച്ചു. ജയേഷ് പന്‍ചല്‍ അമ്മ ഛായ പന്ചലിനെ (46) കൊലപ്പെടുത്തിയ വിവരം പുറത്തറിഞ്ഞത് വീടിന് പുറത്ത് രക്തക്കറ കണ്ട് സമീപ ഫ്ളാറ്റുകളിലുള്ളവര്‍ പോലീസിനെ അറിയിച്ചതുകൊണ്ടാണ്. പോലീസ് വീട് തുറന്ന് അകത്ത് കയറിയപ്പോള്‍ ഛായ പന്‍ചല്‍ രക്തത്തില്‍ കുളിച്ചരീതിയില് കിടക്കുന്നത് കണ്ടെത്തി. സമീപത്ത് തന്നെ ഗുജറാത്തി ഭാഷയിലുള്ള ഒരു കത്തും കത്തിയും കണ്ടെടുത്തു.
പിന്നാലെ ഇവരുടെ ഭര്‍ത്താവിനെ പോലീസ് ഫോണില്‍ വിളിച്ചു. ഇയാള്‍ കുറിപ്പിലെ വിവരങ്ങള്‍ മൊഴിമാറ്റി കൊടുക്കുകയായിരുന്നു. സ്വത്ത് വിഷയത്തില്‍ മകന് വിഷമമുണ്ടായിരുന്നുവെന്നും അതാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നുമാണ് കുറിപ്പിലുള്ളത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയേഷ് പന്ചലിനെതിരെ ഐപിസി 302ാം വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുണ്ട്.
Post Your Comments