CrimeKerala NewsNewsPolitics

പിസി ജോര്‍ജ് ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രോസിക്യൂഷന്‍

തിരുവനന്തപുരം: പിസി ജോര്‍ജ് നിരന്തരമായി ക്രമസമാധാന നില തകര്‍ക്കാന്‍ ശ്രമിക്കുന്നയാള്‍ ആണെന്ന് പ്രോസിക്യൂഷന്‍. ഹിന്ദു മഹാ സമ്മേളനത്തില്‍ പിസി ജോര്‍ജ് നടത്തിയ വര്‍ഗീയ പരമാര്‍ശം നടത്തിയ കേസില്‍ പിസി ജോര്‍ജിന് ജാമ്യം നല്‍കിയ നടപടി റദ്ദ് ചെയ്യണമെന്ന ഹര്‍ജിയിലാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം ഉന്നയിച്ചത്. വിശദമായ വാദം കേള്‍ക്കാന്‍ സര്‍ക്കാര്‍ അപേക്ഷ കോടതി മാറ്റി. ജാമ്യം റദ്ദാക്കുന്നതില്‍ ഇന്ന് തന്നെ വാദം കേട്ട് ഉത്തരവ് പറയണമെന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

മുന്‍ എംഎല്‍എ കൂടിയാ പിസി ജോര്‍ജ് സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും കോടതിയെ വരെ വെല്ലുവിളിക്കുകയാണ് എന്നും ആചാര അനുഷ്ഠാനങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുന്നുവെന്നുമാണ് പ്രോസിക്യൂഷന്‍ പറഞ്ഞത്. എന്നാല്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നത് സാധാരണക്കാരനല്ല എന്നും മുന്‍ ജനപ്രതിനിധിയാണ് എന്നും പ്രോസിക്യൂഷന്‍ പറയുന്നു. പ്രോസിക്യൂഷന്‍ വാദം സ്ഥാപിക്കുന്നതിനായി 4 വീഡിയോകള്‍ പ്രോസിക്യൂഷന്‍ കോടതിക്കു നല്‍കി.

എന്നാല്‍ സര്‍ക്കാരിന്റെ അഭിഭാഷകനെ കേള്‍ക്കാതെയാണ് ജാമ്യം നല്‍കിയത് എന്ന പ്രോസിക്യൂഷന്റെ വാദം കോടതി തള്ളി. ഒളിവില്‍ പോയ വ്യക്തിയെ അല്ല അറസ്റ്റ് ചെയ്തു കൊണ്ട് വന്നതെന്ന് കോടതി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥന്‍ ഒപ്പമുണ്ടായിരുന്നല്ലോയെന്ന് കോടതി പറഞ്ഞു.

അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിലാണ് പി സി ജോര്‍ജ് മതവിദ്വേഷ പരാമര്‍ശം നടത്തിയത്. ഫോര്‍ട്ട് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തുവെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യം ലഭിച്ചത് സര്‍ക്കാരിന് തിരിച്ചടിയായി.

Related Articles

Back to top button