അടിമാലിയിലെ ഹോംസ്റ്റേ കേന്ദ്രീകരിച്ച് പെൺവാണിഭം,നാല് യുവതികൾ അടക്കം ഏഴു പേർ അറസ്റ്റിലായി.

അടിമാലിയിലെ ഹോംസ്റ്റേ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്ന അന്തർ ജില്ല പെൺവാണിഭസംഘത്തിലെ ഏഴു പേർ അറസ്റ്റിലായി. പിടിയിലായവരിൽ നാല് സ്ത്രീകളും മൂന്ന് പുരുഷന്മാരും പെടും. ഒരാൾ ഓടി രക്ഷപ്പെട്ടു. കണ്ണൂർ, എറണാകുളം, ഇടുക്കി സ്വദേശിനികളാണ് പിടിയിലായ യുവതികൾ. കൂമ്പൻപാറയിൽ ഹോം സ്റ്റേ റെയ്ഡ് ചെയ്താണ് ഇവരെ പിടികൂടിയത്. ആറു മൊബൈൽ ഫോണും മൂന്ന് വാഹനവും പൊലീസ് പിടികൂടിയിട്ടുണ്ട്.
വെള്ളത്തൂവൽ കുത്തുപാറ പാറക്കൽ സിജോ ജയിംസ് (30), അരക്കുഴ വള്ളോംതടത്തിൽ അഖിൽ (28), കഞ്ഞിക്കുഴി പെരിയകോട്ടിൽ ജോമി (25) എന്നിവരെയും നാല് സ്ത്രീകളെയും സി.ഐ അനിൽ ജോർജിന്റെ നേതൃത്വത്തിൽ പോലീസ് പിടികൂടുകയായിരുന്നു. നാലു ദിവസം മുമ്പ് ബംഗളൂരുവിൽനിന്നാണ് സ്ത്രീകൾ ഹോംസ്റ്റേയിൽ എത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏജൻറുന്മാരും ഇടപാടുകാരുമുള്ള വൻ സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പൊലീസ് പറയുന്നത്. സിജോ ജയിംസ് വാടകക്കെടുത്തതാണ് ഹോം സ്റ്റേ. മയക്കുമരുന്ന് റാക്കറ്റുമായി ഇവർക്ക് ബന്ധമുണ്ടെന്ന സൂചനയെ തുടർന്ന് പോലീസ് അനിലയിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.