നഗരസഭ ഭരണത്തിനെതിരെ പ്രതീകാത്മക മൃതദേഹം കെട്ടിവലിച്ച് പ്രതിഷേധം
NewsKeralaPolitics

നഗരസഭ ഭരണത്തിനെതിരെ പ്രതീകാത്മക മൃതദേഹം കെട്ടിവലിച്ച് പ്രതിഷേധം

പാലക്കാട്: പാലക്കാട് ബിജെപിയുടെ നഗരസഭ ഭരണത്തിനെതിരെ പ്രതീകാത്മക മൃതദേഹം കെട്ടിവലിച്ച് പ്രതിഷേധം. നാഷണല്‍ ജനതാദളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മുനിസിപ്പല്‍ ബസ് സ്റ്റാന്റിന് വേണ്ടിയുള്ള നാഷണല്‍ ജനതാദള്‍ സത്യാഗ്രഹ സമരം നൂറാം ദിവസത്തിലേക്ക് കടന്നതിനെ തുടര്‍ന്നാണ് ഇത്തരത്തിലുള്ള പ്രതിഷേധം.

ദുര്‍ഭരണത്തിലൂടെ ബിജെപി പാലക്കാടന്‍ ജനതക്ക് കഷ്ടതകള്‍ മാത്രമാണ് സമ്മാനിച്ചതെന്നും ഇതിന് അന്ത്യം കുറിക്കണമെന്നും ആവശ്യപ്പെട്ടാണ് ‘കൊടുംപാവി’ എന്ന് പേരിട്ട് പ്രതീകാത്മക മൃതദേഹവും കെട്ടിവലിച്ച് പ്രതിഷേധം നടത്തിയത്. നഗരമധ്യത്തിലൂടെ കെട്ടിവലിച്ച മൃതദേഹത്തെ ഒടുവില്‍ അഗ്നിക്കിരയാക്കി.

Related Articles

Post Your Comments

Back to top button