
കൊളംബോ: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയില്‍ പ്രസിഡന്റ് ഗൊതബയ രജപക്സെയുടെ ഔദ്യോഗിക വസതി പ്രതിഷേധക്കാര്‍ കൈയടക്കി. പ്രധാനമന്ത്രിയുടെ വസതി അഗ്നിക്കിരയാക്കി. അതിനിടെ പ്രസിഡന്റ് ഗൊതബയ രജപക്സെയുടെ വീട്ടില്‍ നിന്ന് ദശലക്ഷക്കണക്കിന് ശ്രീലങ്കന്‍ രൂപ കണ്ടെത്തിയതായി പ്രതിഷേധക്കാര്‍ അവകാശപ്പെട്ടു.
ഇവിടെ നിന്നുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതില്‍ ആളുകള്‍ നോട്ടെണ്ണുന്നത് കാണാം. കണ്ടെടുത്ത തുക പോലീസിന് കൈമാറിയെന്നാണ് പുറത്തുവരുന്ന വിവരം. ഔദ്യോഗിക വസതിയില്‍ നിന്നും പണം എണ്ണുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. രാഷ്ട്രപതി ഭവനിലേക്ക് വലിയ കൂട്ടം പ്രതിഷേധക്കാര്‍ പ്രവേശിക്കുന്നത് വീഡിയോയില്‍ കാണാം.
ഈ വീഡിയോയില്‍ ചില പ്രതിഷേധക്കാര്‍ നോട്ടുകള്‍ എണ്ണുന്നതാണ് കാണുന്നത്. ഗൊതബയ രാജപക്സെയുടെ വീട്ടില്‍ നിന്ന് ലഭിച്ചതാണ് നോട്ടുകളെന്നാണ് പ്രചരിക്കുന്ന വീഡിയോയില്‍ പറയുന്നത്. രാഷ്ട്രപതി ഭവനില്‍ നിന്ന് കണ്ടെടുത്ത തുക സുരക്ഷാ വിഭാഗങ്ങള്‍ക്ക് കൈമാറിയതായി ശ്രീലങ്കന്‍ പത്രമായ ഡെയ്ലി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം വസ്തുതകള്‍ പരിശോധിച്ചതിന് ശേഷമേ സ്ഥിതിഗതികള്‍ പറയാനാകൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Post Your Comments