തളിപ്പറമ്പിന് അഭിമാനമായി ഫാത്തിമ സുബൈര്‍
NewsKeralaLocal News

തളിപ്പറമ്പിന് അഭിമാനമായി ഫാത്തിമ സുബൈര്‍

കണ്ണൂര്‍: ഡല്‍ഹിയില്‍ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിലേക്ക് കേരള ലക്ഷദ്വീപ് ഡയറക്ട്രേറ്റില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഇരുപത്തിയഞ്ച് എന്‍സിസി കേഡറ്റുകളില്‍ തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജിലെ വിദ്യാര്‍ത്ഥിയായ ഫാത്തിമ സുബൈര്‍ ഇടം നേടി. രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങിലേക്കാണ് എന്‍സിസി ലാന്‍സ് കോര്‍പറല്‍ ആയ ഫാത്തിമ സുബൈര്‍ തിരഞ്ഞെടുക്കപ്പെട്ടത്. കേഡറ്റുകളുടെ സമഗ്രമായ വികസനം ലക്ഷ്യം വെച്ച് എന്‍സിസി സംഘടിപ്പിക്കുന്ന പരിപാടിയാണ് ഡല്‍ഹിയിലെ സ്വതന്ത്ര്യദിന ക്യാമ്പ്. കെ.കെ. സുബൈര്‍, പി.പി. ഫൗസിയ ദമ്പതികളുടെ മകളായ ഫാത്തിമ സുബൈര്‍ രണ്ടാം വര്‍ഷ ബി എ സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ഥിയാണ്.

Related Articles

Post Your Comments

Back to top button