
80-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിൽ ഇന്ത്യയ്ക്ക് അഭിമാനമായി മാറിയ ചിത്രം ആർആർആറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചത്. സിനിമയുടെ സംഗീത സംവിധായകൻ എംഎം കീരവാണി, സംവിധായകൻ രാജമൗലി ഉൾപ്പടെയുള്ള അണിയറ പ്രവർത്തകരുടെ പേരുകൾ എടുത്തു പറഞ്ഞു കൊണ്ടുള്ളതാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.
വളരെ സവിശേഷമായ ഒരു നേട്ടമാണിത്. എംഎം കീരവാണിയെ അഭിനന്ദിക്കുന്നു. ഗാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രേം രക്ഷിത്, കാലഭൈരവ, ചന്ദ്രബോസ്, രാഹുൽസിപ്ലിഗുഞ്ച് എന്നിവരെയും അഭിനന്ദിക്കുന്നു. രാജമൌലി, ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍ എല്ലാ ആര്‍ആര്‍ആര്‍ ടീമിനെയും അഭിനന്ദിക്കുന്നു. ഈ അഭിമാനകരമായ നേട്ടത്തില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനം കൊള്ളുന്നു – പ്രധാനമന്ത്രി ട്വീറ്റില്‍ പറയുന്നു.
Post Your Comments