Kerala NewsLatest NewsNewsPolitics

പിഎസ്‌സി കോപ്പിയടി വിവാദം പാര്‍ട്ടിക്ക് തിരിച്ചടിയായി: പിണറായി വിജയന്‍

തിരുവനന്തപുരം: പിഎസ്സി കോപ്പിയടി വിവാദം പാര്‍ട്ടിക്ക് തിരിച്ചടിയായെന്ന് സിപിഎം തിരുവനന്തപുരം ജില്ല സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. കോര്‍പറേഷന്‍ നികുതി വെട്ടിപ്പുകേസും നാണക്കേടുണ്ടാക്കി. ജില്ല സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനുശേഷം പ്രതിനിധികളെ അഭിസംബോധന ചെയ്യവെയാണ് മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചത്.

വിഭാഗീയത ഇല്ലാതായെങ്കിലും ചിലര്‍ തുരുത്തുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. ഇത് ഒരു തരത്തിലും അംഗീകരിക്കില്ല. ഫെയ്‌സ്ബുക്കില്‍ ആളെ കൂട്ടുന്നതാണ് സംഘടനാ പ്രവര്‍ത്തനമെന്ന് ചിലര്‍ കരുതുന്നുണ്ട്. എന്നാല്‍ ഫെയ്‌സ്ബുക്കില്‍ ആളെ കൂട്ടലല്ല സംഘടനാ പ്രവര്‍ത്തനം. നഗര മേഖലയിലും ചിറയിന്‍കീഴ് താലൂക്കിലും ബിജെപി മുന്നേറുന്നുണ്ട്. ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

അനുപമ എസ്. ചന്ദ്രന്റെ കുഞ്ഞിനെ ദത്ത് നല്‍കിയ കേസില്‍ ശരിയായ നിലപാട് സ്വീകരിക്കാനായോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ഇക്കാര്യം പരിശോധിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ എ. സമ്പത്തിനെതിരെ വിമര്‍ശനമുണ്ട്. സംഘടന പ്രവര്‍ത്തനത്തില്‍ വേണ്ട ശ്രദ്ധ പുലര്‍ത്തുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Back to top button