
തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ശബരിമല പ്രക്ഷോഭകാലത്ത് രൂപീകരിച്ച നവോത്ഥാന സംരക്ഷണ സമിതിയുടെ കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് പുന്നല ശ്രീകുമാര്‍ രാജിവച്ചു. കെപിഎംഎസിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നതിനാണ് നവോത്ഥാന സംരക്ഷണ സമിതി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറിനില്‍ക്കുന്നതെന്ന് പുന്നല ശ്രീകുമാര്‍ പറഞ്ഞു.
എന്നാല്‍ സര്‍ക്കാരുമായുള്ള അഭിപ്രായഭിന്നതയാണ് പുന്നല ശ്രീകുമാറിന്റെ രാജിയിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നവോത്ഥാന സംരക്ഷണ സമിതിയുടെ താത്കാലിക കണ്‍വീനറായി പി. രാമഭദ്രനെ നിയമിച്ചു. പുതിയ നിയമാവലി അനുസരിച്ച് സമിതിക്ക് 23 അംഗ ഭരണസമിതി രൂപീകരിക്കും. മാത്രമല്ല വ്യക്തികള്‍ക്കും അംഗത്വം നല്‍കും. തിരുവനന്തപുരത്ത ചേര്‍ന്ന സമിതി യോഗം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു.
Post Your Comments