Foods

പാവയ്ക്ക വെറും പാവമല്ല: അറിയാം പാവയ്ക്കയുടെ ഗുണങ്ങള്‍

കയ്പ്പുള്ളത് കൊണ്ടാവണം പാവയ്ക്ക അധികമാരും കഴിക്കാത്ത പച്ചക്കറിയാണ്. എന്നാല്‍ പാവയ്ക്ക നിസാരക്കാരനല്ല. മനുഷ്യനാവശ്യമായ നിരവധി ഘടകങ്ങളാണ് പാവയ്ക്കയിലുള്ളത്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഇത് കുറയ്ക്കാന്‍ പാവയ്ക്ക മികച്ച ഒരു പ്രതിവിധിയാണ്.

പാവയ്ക്ക ജ്യൂസ് പതിവായി കുടുക്കുന്നത് കാന്‍സര്‍ സാധ്യത കുറയ്ക്കുന്നു. ഇത് കാന്‍സര്‍ കോശങ്ങളുടെ വ്യാപനത്തിനെതിരെ പ്രവര്‍ത്തിക്കുകയും ട്യൂമര്‍ രൂപപ്പെടുന്നത് തടയുകയും ചെയ്യുന്നു. ശ്വാസകോശത്തില്‍ അടിഞ്ഞുകൂടിയ കഫം നീക്കം ചെയ്യുകയും വിട്ടുമാറാത്ത ചുമ, ശ്വസന പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കാനും സഹായിക്കും.

അതിനാല്‍, ആസ്ത്മ, ശ്വാസകോശ അണുബാധ എന്നിവയ്ക്കുള്ള ഫലപ്രദമായ പരിഹാരമാണ് പാവയ്ക്ക ജ്യൂസ്. പാവയ്ക്ക എല്‍ഡിഎല്‍ കൊളസ്ട്രോള്‍ (മോശം കൊളസ്‌ട്രോള്‍) കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ രക്ത ധമനികളിലെ തടസ്സം നീക്കം ചെയ്യാനും സഹായിക്കുന്നു.

പാവയ്ക്കയില്‍ നാരുകള്‍ അഥവാ ഫൈബര്‍ നിറഞ്ഞിരിക്കുന്നു, അതിനാല്‍ ഇത് മലവിസര്‍ജ്ജനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. മലബന്ധ പ്രശ്നമുള്ളവര്‍ പതിവായി പാവയ്ക്ക കഴിക്കുന്നത് നല്ലതാണ്. ഇത്തരം നിരവധി ഗുണങ്ങളാണ് പാവയ്ക്കയിലടങ്ങിയിരിക്കുന്നത്. അത് കൊണ്ട് തന്നെ ഭക്ഷണ ശീലങ്ങളില്‍ പാവയ്ക്ക ഉള്‍പ്പെടുത്തുന്നത് ഏറെ ഗുണകരമാണ്.

Related Articles

Back to top button