
മുംബൈ: മദ്യപിച്ച് ലക്ക് കെട്ട യുവതി പൊലീസുകാരോടും നാട്ടുകാരോടും തട്ടിക്കയറുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത് യുവതിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. മുംബൈയിലാണ് സംഭവം.
ചോദിക്കാനെത്തിയ പോലീസുകാരനെ ചാടി ചവിട്ടാൻ ശ്രമിക്കുന്നതും യൂണിഫോമിൽ പിടിച്ച് തള്ളാൻ നോക്കുന്നതും വിഡിയോയിൽ കാണാം. അമിത അളവിൽ യുവതി മദ്യപിച്ചിരുന്നുെവന്നാണ് പരിശോധന റിപ്പോർട്ടിൽ പറയുന്നത് .
ഇവർ വന്ന ടാക്സി ഡ്രൈവറെയും ഇവർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചിരുന്നു. ഡ്രൈവർ തന്നെയാണ് ഈ വിഡിയോ പകർത്തിയത്. യുവതിക്കെതിരെ മുംബൈ പൊലീസ് കേസെടുത്തിരുന്നു.
Post Your Comments