ലോകകപ്പിന്റെ ഓര്‍മ്മക്കായി നാണയവും കറന്‍സിയും പുറത്തിറക്കി ഖത്തര്‍
GulfNews

ലോകകപ്പിന്റെ ഓര്‍മ്മക്കായി നാണയവും കറന്‍സിയും പുറത്തിറക്കി ഖത്തര്‍

ദോഹ: ഫിഫാ ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ലോകകപ്പിന്റെ ഓര്‍മകള്‍ ഏക്കാലവും നിലനില്‍ക്കുന്നതിനായി പ്രത്യേക ഖത്തര്‍ റിയാല്‍ പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്. ഖത്തര്‍ ലോകകപ്പ് വര്‍ഷമായ 2022നെ സൂചിപ്പിക്കുന്ന 22 റിയാലിന്റെ കറന്‍സിയാണ് പുറത്തിറക്കിയിരിക്കുന്നത്. ബുധനാഴ്ച്ച ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് കറന്‍സി പുറത്തിറക്കിയത്. 22 റിയാലിനൊപ്പം പത്തോളം വിവിധ കറന്‍സികളും ഖത്തര്‍ പുറത്തിറക്കിയിട്ടുണ്ട്. ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ശൈഖ് ബന്ദര്‍ ബിന്‍ മുഹമ്മദ് ബിന്‍ സൗദ് ആല്‍ഥാനി, ഫിഫ പ്രസിഡണ്ട് ജിയാനി ഇന്‍ഫന്റിനോ എന്നിവര്‍ ചേര്‍ന്നാണ് ലോകകപ്പ് കറന്‍സിയും നാണയവും പുറത്തിറക്കിയിട്ടുള്ളത്.

ഖത്തര്‍ ലോകകപ്പിന്റെ ലോഗോയും ഉദ്ഘാടന മത്സരവേദിയായ അല്‍ബെയിങ്ങ് സ്റ്റേഡിയം, ഫൈനല്‍ മല്‍സരവേദിയായ ലുസൈല്‍ സ്റ്റേഡിയം എന്നിവയുടെ ചിത്രങ്ങളാണ് കറന്‍സിയില്‍ ആലേഖനം ചെയ്തിട്ടുള്ളത്. ലോകകപ്പ് പ്രത്യേക 22 റിയാല്‍, വേണ്ടവര്‍ക്ക് ബാങ്കുകളില്‍ നിന്നും മറ്റ് പണവിനിമയ സ്ഥാപനങ്ങളില്‍ നിന്നും വാങ്ങാവുന്നതാണ്. 75 റിയാലാണ് കറന്‍സി കൈവശമാക്കുന്നതിന് നല്‍കേണ്ട തുക. എന്നാല്‍ അതേസമയം നാണത്തിന്റെ വിപണി മൂല്ല്യം 22റിയാല്‍ തന്നെയായിരിക്കും.

Related Articles

Post Your Comments

Back to top button