അയൽപ്പക്കകാരുമായി വഴക്ക് : സുക്കൻബർഗ് 247 കോടിക്ക് വീട് വിറ്റു
NewsBusinessSportsTech

അയൽപ്പക്കകാരുമായി വഴക്ക് : സുക്കൻബർഗ് 247 കോടിക്ക് വീട് വിറ്റു

സാൻഫ്രാൻസിസ്കോ: പാർക്കിങ് സൗകര്യവുമായി ബന്ധപ്പെട്ട് അയൽക്കാരുമായുള്ള വഴക്കിനെ തുടർന്ന് ഫെയ്സ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗ്. റെക്കോർഡ് വിലയ്ക്ക് വീട് വിറ്റു. 31 മില്യൺ ഡോളറിനാണ് വീട് വിറ്റത്.

ഇന്ത്യൻ രൂപയിൽ ഏകദേശം 247 കോടി രൂപയ്ക്കാണ് വീട് വിറ്റത്.ഈ വീട് വാങ്ങിയ സമയം മുതൽ അയൽക്കാരുമായി തർക്കം നിലനിൽക്കുന്നുണ്ട്.

സാൻഫ്രാൻസിസ്കോയിൽ ഈ വർഷം നടന്ന വീട് കൈമാറ്റങ്ങളിൽ ഏറ്റവും ഉയർന്ന വിലയാണ് ഇത്.2012 ലാണ് സക്കർബർഗ് ഈ വീട് സ്വന്തമാക്കിയത്. അന്ന് ഈ വീടിന് 10 മില്യൺ ഡോളർ അതായത് 79 കോടി രൂപയാണ് വീടിന് നൽകിയത്.

വീട് വില്പന പരസ്യപ്പെടുത്താതെ സ്വതന്ത്ര ഇടപാടിലൂടെയാണ് വീട് കൈമാറ്റം ചെയ്തിരിക്കുന്നത്. 7300 ചതുരശ്ര അടി ആകെ വിസ്തീർണ്ണമുള്ള വീട്ടിൽ നാല് ബെഡ്‌റൂമുകളും നാല് ബാത്റൂമുകളുമാണ് ഉള്ളത്. വീട് വാങ്ങിയതിനു ശേഷം രണ്ടു വർഷത്തോളം നീണ്ട നവീകരണ പ്രവർത്തനങ്ങളാണ് ഇവിടെ നടത്തിയിരുന്നത്.

ഇതേ തുടർന്നുള്ള ശബ്ദമലിനീകരണവും നിർമ്മാണ സാമഗ്രികൾ നിരത്തിൽ യാത്രാ തടസമുണ്ടാക്കുന്നതുമെല്ലാം ചൂണ്ടിക്കാട്ടി അയൽക്കാരിൽ ചിലർ പ്രതിഷേധവും ഉയർത്തിയിരുന്നു.

1.8 മില്യൺ ഡോളർ ആണ് അന്ന് നവീകരണ പ്രവർത്തനങ്ങൾക്കായി ചെലവിട്ടിരുന്നത്. ഇതുകൂടാതെയും സക്കർബർഗിന്റെ സ്വന്തമായി വീടുകളുണ്ട്.

സാൻഫ്രാൻസിസ്കോ ബേ ഏരിയയിലെ പാലോ ആൾട്ടോയിൽ നാലു കിടപ്പുമുറകളും അഞ്ച് ബാത്റൂമുകളുമുള്ള മറ്റൊരു വീടും കൂടാതെ ഹവായിലെ കൗവായ് ദ്വീപിൽ 1400 ഏക്കർ സ്ഥലവും ടാഹോ നദിയോട് ചേർന്ന് രണ്ട് വീടുകളും സക്കർബർഗിന് സ്വന്തമായിട്ടുണ്ട്.

Related Articles

Post Your Comments

Back to top button