ഇന്ത്യയുടെ ഹില്‍ സ്റ്റേഷനുകളുടെ രാജ്ഞി എന്നറിയപ്പെടുന്ന സ്ഥലമാണ് കൊടൈകനാല്‍. കൊടൈക്കനാലില്‍ കാണാനുള്ള കഴ്ചകള്‍ ഏറെയാണ്. എന്നാല്‍ അവിടെത്തെ ഏറ്റവും നന്നായി അനുഭവിക്കാന്‍ കഴിയുന്ന ഇടമാണ് ഡോള്‍ഫിന്‍ നോസ് വ്യൂ പോയിന്റ്. വളരെ താഴ്ചയുള്ള താഴ് വാരങ്ങള്‍, പരുക്കന്‍ ഭൂപ്രദേശങ്ങള്‍, തെളിഞ്ഞ ആകാശം എന്നിവ ഈ പ്രദേശം അതി മനോഹരമാക്കുന്നു.
പേര് സൂചിപ്പിക്കുന്നത് പോലെ , ഡോള്‍ഫിന്റെ മൂക്ക് ആകൃതിയിലുള്ള പരന്നതും നീണ്ടുനില്ക്കുന്നതുമായ ഒരു പാറയില്‍ നിന്നുകൊണ്ടാണ് ഈ കാഴ്ചകള്‍ കാണാന്‍ സാധിക്കുന്നത്. ഏകദേശം 6,600 അടി ഉയരത്തില്‍ നില്ക്കുന്ന ഒരു മലഞ്ചെരിവാണിത്. സാഹസികരായവര്ക്ക് ഇവിടം അനുയോജ്യമായ സ്ഥലമാണ്.
ഈ സ്വര്‍ഗം പോലെയുള്ള സ്ഥലത്തെത്താന്‍ പളനി ഹില്‍ റേഞ്ചിലെ പൈന്സിലൂടെയും പാറകളിലൂടെയും മൂന്ന് കിലോമീറ്റര്‍ നീളമുള്ള ഒരു ട്രെക്കിംഗ് നടത്തണം. അടുത്തുള്ള ഒരു വെള്ളച്ചാട്ടവും വഴിയിലുള്ള ഗ്രാമവും നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. പര്വതങ്ങളെയും ചുറ്റുമുള്ള താഴ് വരയും മൂടല്‍ മഞ്ഞില്‍ മൂടിക്കിടക്കുന്ന സമയത്ത് നിങ്ങള്‍ ഡോള്‍ഫിന്റെ നോസ് സന്ദര്‍ശിച്ചാല്‍ തീര്‍ച്ചയായും അത് ഒരു സ്വര്‍ഗീയ അനുഭവമാകും.
സൂര്യോദയത്തിലോ സൂര്യാസ്തമയത്തിലോ ഇവിടെയുള്ള കാഴ്ചകള്‍ അതി മനോഹരമാണ്. ഫ്രൂട്ട് ജ്യൂസ് കച്ചവടക്കാരും ഭക്ഷണ സ്റ്റാളുകളും ലാന്‍ഡ്സ്കേപ്പിനെ അടയാളപ്പെടുത്തുന്നു. പക്ഷേ സാധനങ്ങള്‍ക്ക് ഇവിടെ താരതമ്യേന ചെലവ് കൂടുതലാണ്. മൊത്തത്തില്‍ , ഡോള്‍ഫിന്‍ നോസ് നവോന്മേഷം നല്കുന്ന യാത്ര നിങ്ങള്‍ക്ക് നല്‍കും. ഫോട്ടോഗ്രഫി പ്രേമികള്‍ക്ക് നല്ല ഓരു ഓപ്ഷനാണ് ഡോള്‍ഫിന്‍ നോസ്.
Post Your Comments