
തിരുവനന്തപുരം : നടിയെ അക്രമിച്ച കേസിൽ മുൻ ജയിൽ ഡിജിപി ആർ. ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് പൾസർ സുനിയുടെ സഹ തടവുകാരൻ ജിൻസൺ. ആർ. ശ്രീലേഖയ്ക്ക് നേരെ കടുത്ത വിമർശനമാണ് ജിൻസൺ ഉന്നയിച്ചിരിക്കുന്നത്
.‘ജയിലില്‍ വച്ച് കത്തെഴുതിയത് വിപിന്‍ലാലാണ്. സുനിപറഞ്ഞ് കൊടുത്ത് എഴുതിച്ചതാണ്. സുനി ചെരുപ്പില്‍ ഫോണ്‍ കടത്തുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട് എന്നും ജിന്സണ് പറഞ്ഞു.
‘ആര് ശ്രീലേഖ ശുദ്ധ അസംബന്ധമാണ് വിളിച്ചുപറയുന്നത്. അവരിതൊന്നും കണ്ടിട്ടും കേട്ടിട്ടുമില്ല. മാധ്യമങ്ങളിലും മറ്റും കണ്ടും വായിച്ചുമുള്ള അറിവേ ഇക്കാര്യത്തില്‍ ശ്രീലേഖയ്ക്കുള്ളൂ. ദിലീപിനെതിരായ തെളിവുകളില്‍ പലതും കോടതിക്ക് ബോധ്യപ്പെട്ടതാണ്. ഞാന്‍ പറഞ്ഞ കാര്യങ്ങളും തെളിയിക്കപ്പെട്ടതാണ്. എന്തുകൊണ്ടാണ് ശ്രീലേഖ ഇപ്പോഴീ വെളിപ്പെടുത്തലുകള്‍ നടത്തിയതെന്ന് പച്ചവെള്ളം കുടിക്കുന്ന എല്ലാവര്ക്കും അറിയാം. വെറുതെ ഇങ്ങനെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് ശരിക്കും മറുപടി പറയേണ്ട കാര്യമില്ല. ഒന്നുകില്‍ ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണം. അല്ലെങ്കില്‍ സിസിടിവി ദൃശ്യങ്ങളെല്ലാം പുറത്ത് വിടണം. ദിലീപ് കുറ്റക്കാരനാണെന്നാണ് നൂറുശതമാനവും ഞാന്‍ വിശ്വസിക്കുന്നത്. കോടതിയകലക്ഷ്യമാകുമെന്നതിനാല് കൂടുതലൊന്നും ഞാന്‍ പറയുന്നില്ല. ഇവര്‍ക്ക് പരസ്പരം ആരാധന മൂത്ത് ഭ്രാന്തായതാണ്. അതിനൊന്നും മറുപടി പറയേണ്ടതില്ലെങ്കിലും ഇതെല്ലാം കണ്ട ഒരു സാക്ഷി എന്ന നിലയില്‍ ഇതൊക്കെ പറഞ്ഞേ പറ്റൂ’ ജിന്സണ് പറഞ്ഞു.
Post Your Comments