പേവിഷ പ്രതിരോധം; വാക്‌സിന്‍ യജ്ഞം ഇന്ന് ആരംഭിക്കും
NewsKerala

പേവിഷ പ്രതിരോധം; വാക്‌സിന്‍ യജ്ഞം ഇന്ന് ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ പേവിഷ പ്രതിരോധ വാക്‌സിന്‍ യജ്ഞം ഇന്ന് ആരംഭിക്കും. തദ്ദേശ വകുപ്പും മൃഗസംരക്ഷണവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന യജ്ഞം ഒക്ടോബര്‍ 20 വരെ നീളും.

തെരുവുനായ ശല്യം രൂക്ഷമായ 170 തദ്ദേശസ്ഥാപന ഹോട്‌സ്‌പോട്ടുകളിലാണ് ആദ്യ ഘട്ടത്തില്‍ ഊന്നല്‍ നല്‍കുക. മൃഗസംരക്ഷണവകുപ്പില്‍ നിന്നും ആറു ലക്ഷം ഡോസും അധികമായി വാങ്ങിയ നാലു ലക്ഷം ഡോസുമാണ് ഉപയോഗിക്കുക. തെരുവുനായകളുള്ള മേഖലകളില്‍ വാഹനങ്ങളിലെത്തിയാണ് വാക്‌സിന്‍ നല്‍കുന്നത്.

വാക്സിന്‍ യജ്ഞത്തില്‍ പങ്കാളിയാവാന്‍ എണ്ണൂറോളം പേര്‍ സന്നദ്ധരായി എത്തി. എന്നാല്‍, ഇവരില്‍ പേവിഷ പ്രതിരോധവാക്സിന്റെ ആദ്യ രണ്ടു ഡോസുമെടുത്തവരെ മാത്രമാകും യജ്ഞത്തിന്റെ ഭാഗമാക്കുക. യജ്ഞത്തില്‍ പങ്കാളികളാകുന്നവര്‍ക്കുള്ള വാക്സിന്‍ വിതരണം പുരോഗമിക്കുകയാണ്. ആദ്യ ഡോസെടുത്ത് ഏഴാം ദിവസം രണ്ടാം ഡോസും 21-ാം ദിവസം മൂന്നാം ഡോസും എടുക്കണം.

Related Articles

Post Your Comments

Back to top button