പേവിഷബാധ സംശയിക്കുന്ന നായ വീട്ടുവളപ്പിൽ; സാഹസികമായി പിടികൂടി ഉദ്യോഗസ്ഥർ
NewsKerala

പേവിഷബാധ സംശയിക്കുന്ന നായ വീട്ടുവളപ്പിൽ; സാഹസികമായി പിടികൂടി ഉദ്യോഗസ്ഥർ

പത്തനംതിട്ട: ഓമല്ലൂരിൽ വീട്ടുവളപ്പിൽ കയറിയ പേവിഷബാധ സംശയിക്കുന്ന നായയെ പിടികൂടി. ഫയര്‍ഫോഴ്സും ‘ആരോ’ ഡോഗ് ക്യാച്ചേഴ്സും ചേര്‍ന്ന് സാഹസികമായാണ് നായയെ പിടികൂടിയത്. ബട്ടര്‍ഫ്ളൈ നെറ്റ് ഉപയോഗിച്ചാണ് ഇവർ നായയെ പിടികൂടിയത്. പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിക്കുന്നതിനാൽ നായ ഇപ്പോൾ നിരീക്ഷണത്തിലാണ്.

ഇന്നലെ രാവിലെ ഏഴേ മുക്കാലോടെ വീട്ടിൽ സ്ത്രീകൾ മാത്രമുള്ളപ്പോയാണ് നായ വീട്ടുവളപ്പിലെത്തിയത്. നായയുടെ വായിൽ നിന്ന് നുരയും പതയും കണ്ട് സംശയം തോന്നിയ വീട്ടുകാർ വീടിന്റെ ജനലും വാതിലുകളും അടച്ച് അകത്തിരുന്ന ശേഷം പഞ്ചായത്ത് പ്രസിഡന്റിനെ വിവരമറിയിക്കുകയായിരുന്നു. ശേഷം ഉദ്യോഗസ്ഥരെത്തി നായയെ പിടികൂടുകയായിരുന്നു

Related Articles

Post Your Comments

Back to top button