റാഫേല്‍ വരാന്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു
NewsSports

റാഫേല്‍ വരാന്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു

2018 ഫിഫ ലോകകപ്പില്‍ ഫ്രാന്‍സിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ച പ്രതിരോധ താരം റാഫേല്‍ വരാന്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. 2022 ഫിഫ ലോകകപ്പിലും ഫ്രാന്‍സിന്റെ ഫൈനല്‍ പ്രവേശനത്തിന് ടീമിന്റെ പ്രതിരോധ നിരയുടെ നേതൃത്വം ഏറ്റെടുത്തതും വരാന്‍ ആയിരുന്നു. നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ താരമാണ്.

ഒരു ദശാബ്ദക്കാലം രാജ്യത്തെ പ്രതിനിധീകരിക്കാന്‍ സാധിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതികളിലൊന്നാണ് എന്നാണ് വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് താരം സാമൂഹിക മാധ്യങ്ങളിലൂടെ താരം അറിയിച്ചു. ഫ്രാന്‍സിന്റെ നീല ജേഴ്സി ധരിക്കുമ്പോഴെല്ലാം അഭിമാനം തോന്നുന്നവെന്നും വിരമിക്കാനുള്ള ശരിയായ സമയം ഇതാണെന്നും താരം വ്യക്തമാക്കി. കുറിപ്പില്‍ ഫ്രാന്‍സിന്റെ പരിശീലകന്‍ ദിദിയര്‍ ദെഷാംസിനോടും സഹതാരങ്ങളോടും ആരധകരോടും താരം നന്ദി പ്രകടിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഫൈനലില്‍ അര്‍ജന്റീനയോട് പരാജയപ്പെട്ടെങ്കിലും ടീമിനെ പിന്തുണച്ച എല്ലാവരോടും താരം സ്‌നേഹം പ്രകടിപ്പിച്ചു.

Related Articles

Post Your Comments

Back to top button