കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും റാഗിംഗ് പരാതി
NewsKerala

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും റാഗിംഗ് പരാതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയെ റാഗിംഗിന് ഇരയാക്കിയെന്ന് പരാതി. രണ്ട് അവസാന വര്‍ഷ വിദ്യാര്‍ഥികളും രണ്ടാംവര്‍ഷക്കാരനും ചേര്‍ന്ന് റാഗ് ചെയ്‌തെന്നാണ് പരാതി. 11ന് രാത്രിയായിരുന്നു പരാതിക്കിടയാക്കിയ സംഭവം. റെക്കോഡ് എഴുതണമെന്ന് ആവശ്യപ്പെട്ടാണ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിയെ മര്‍ദിച്ചതെന്ന് പരാതിയില്‍ പറയുന്നു.

കോളജ് പ്രിന്‍സിപ്പാളിനാണ് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ കോളജില്‍ റാഗിംഗ് വിരുദ്ധ സമിതിയുടെ യോഗം ചേര്‍ന്ന് അന്വേഷണ കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്. സമിതി ഇന്ന് വൈസ് പ്രിന്‍സിപ്പാളിന് റിപ്പോര്‍ട്ട് നല്‍കും. രണ്ട് പ്രൊഫസര്‍മാരും ഒരു അസിസ്റ്റന്റ് പ്രൊഫസറുമാണ് സമിതിയിലുള്ളത്.

ഇവരുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരാതി പൊലീസിന് കൈമാറണമോ എന്നതടക്കമുള്ള തുടര്‍നടപടികള്‍ തീരുമാനിക്കും. കഴിഞ്ഞമാര്‍ച്ചിലും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ റാഗിംഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥി പഠനം ഉപേക്ഷിക്കുകയും ചെയ്തു. 19 വിദ്യാര്‍ഥികളെയാണ് അന്ന് ക്ലാസില്‍നിന്ന് മാറ്റിനിര്‍ത്തിയത്.

Related Articles

Post Your Comments

Back to top button