Editor's ChoiceKerala NewsLatest NewsLife StyleNews

രഹ്ന ഫാത്തിമയും മനോജും വേർപിരിയുന്നു, ഞങ്ങൾ ദമ്പതികളെന്ന ചട്ടക്കൂടിന് പുറത്തേക്ക്…

രഹ്ന ഫാത്തിമയുമായുള്ള കുടുംബ ജീവിതം വേർപിരിയുകയാണെന്ന് ജീവിത പങ്കാളിയായ മനോജ് കെ ശ്രീധർ. ഇരുവരുടെയും ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് മനോജ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ലിവിംഗ് ടുഗതർ സങ്കൽപ്പത്തിൽ ജീവിതം തുടങ്ങിയ തങ്ങൾ ക്രമേണ ഭാര്യാഭർതൃ വേഷങ്ങളിലേക്ക് തന്നെ എത്തിച്ചേരുകയായിരു ന്നെന്നും,സാമൂഹിക ഉത്തരവാദിത്വത്തം നിർവ്വഹിക്കുന്നിതിനടയിൽ വ്യക്തിപരമായ ജീവിതത്തെ മാറ്റി വയ്‌ക്കേണ്ടി വന്നിട്ടുണ്ടെന്നും മനോജ് കെ ശ്രീധർ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നു.
ജീവിതത്തിൽ അവനവനു വേണ്ടി മാത്രം ജീവിക്കേണ്ട ഒരു തലമുണ്ട്. മനുഷ്യരത് ജീവിതത്തിൽ എപ്പോഴെങ്കിലും തിരിച്ചറിഞ്ഞ് അവരവരോട് തന്നെ നീതി പുലർത്തുകയാണ് വേണ്ടത്. സന്തുഷ്‌ടരായ മാതാ പിതാക്കൾക്കേ കുട്ടികളോടും നീതിപൂർവ്വം പെരുമാറാൻ സാധിക്കൂ. കുട്ടികളുടെ കാര്യങ്ങൾ ഉൾപ്പടെയുളള ധാരണയുണ്ടാക്കിയാണ് വേർപിരിയൽ എന്നും മനോജ് കെ ശ്രീധർ ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ.

ഞാനും എൻ്റെ ജീവിത പങ്കാളിയുമായ രഹനയും വ്യക്തി ജീവിതത്തിൽ വഴിപിരിയാൻ തീരുമാനിച്ചു. 17 വർഷം മുൻപ് ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനമെടുക്കുമ്പോൾ കേരളം ഇന്നതിനേക്കാൾ കൂടുതൽ യാഥാസ്ഥിതികമായിരുന്നു. ലിവിംഗ് ടുഗതർ സങ്കൽപ്പത്തിൽ ജീവിതം തുടങ്ങിയ ഞങ്ങൾ ക്രമേണ ഭാര്യാ ഭർത്തൃ വേഷങ്ങളിലേക്ക് തന്നെ എത്തിച്ചേർന്നു. കുട്ടികൾ, മാതാപിതാക്കൾ ഞങ്ങൾ ഇരുവരും ചേർന്ന ഒരു കുടുംബ പച്ഛാത്തലത്തില് നമ്മുടെ റോളുകൾ മറ്റൊന്നുമല്ല. ഈ സാമൂഹിക ഉത്തരവാദിത്വത്തം ഭംഗിയായി നിർവ്വഹിക്കുന്നിതിനടയിൽ ഞങ്ങളുടെ വ്യക്തിപരമായ ജീവിതത്തെ മാറ്റി വക്കേണ്ടി വന്നിട്ടുണ്ട്.

ജീവിതത്തില് അവനവനു വേണ്ടി മാത്രം ജീവിക്കേണ്ട ഒരു തലമുണ്ട്. മനുഷ്യരത് ജീവിതത്തിൽ എപ്പോഴെങ്കിലും അത് തിരിച്ചറിഞ്ഞ് അവരവരോട് തന്നെ നീതി പുലർത്തനം. സന്തുഷ്ടരായ മാതാ പിതാക്കൾക്കേ കുട്ടികളോടും നീതിപൂർവ്വം പെരുമാറാൻ സാധിക്കൂ. ഞാൻ മുകളിൽ പറഞ്ഞതു പോലെ ഞങ്ങൾ ഒരുമിച്ച് ജീവിതം തുടങ്ങിയ സമയത്ത് കുടുംബത്തിലെ ജനാധിപത്യം എന്നൊരാശയം ഞങ്ങൾക്കറിയില്ല. കുടുംബത്തിലെ ജനാധിപത്യം പ്രായോഗികമായി ബുദ്ധിമുട്ടാണ്, കാരണം അത്രത്തോളം വ്യക്തിപരമായ വികാരങ്ങളും, സാമൂഹിക ഉത്തരവാദിത്വങ്ങളും കെട്ട് പിണഞ്ഞു കിടക്കുന്ന ഒരിടമാണത്. എന്നിരുന്നാലും ഞങ്ങൾക്കാവുന്ന വിധം ഞങ്ങളുടെ ജീവിതവും, രാഷ്ട്രീയവും സമന്വയിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്.

രണ്ട് സ്വതന്ത്ര വ്യക്തികളായി പരസ്പരം കാണാൻ പരിമിതികൾ നിലനിന്നിരുന്നു. രണ്ട് വ്യക്തികൾക്ക് ഇടയിൽ പരസ്പരം ഒന്നിച്ചു ജീവിക്കാൻ എടുക്കുന്ന തീരുമാനം പോലെ തന്നെ പരസ്പരം ബഹുമാനത്തോടെ പിരിയാനും കഴിയേണ്ടതുണ്ട്. കുട്ടികളുടെ കാര്യങ്ങൾ ഉൾപ്പെടെയുള്ള കൂട്ട് ഉത്തരവാദിത്വം എല്ലാം ഒന്നിച്ചു മുന്നോട്ട് പോകുവാനും ധാരണയായി. ബന്ധം പിരിയുന്നു എന്ന് പറയുമ്പോൾ അവിടെ പാർട്ണർഷിപ് പിരിയുന്നു പരസ്പരമുള്ള അധികാരങ്ങൾ ഇല്ലാതാകുന്നു എന്ന് മാത്രമാണ് ഞങ്ങൾ മന:സ്സിലാക്കുന്നത്.

കുംടുംബം എന്ന സങ്കൽപ്പത്തിനകത്ത് സ്വതന്ത്ര വ്യക്തികൾ എന്ന ആശയത്തിന് നിലനിൽപ്പില്ല. ഭാര്യ – ഭർത്താവ്, ജീവിത പങ്കാളി ഈ നിർവ്വചനങ്ങളിൽ പരസ്പരം കെട്ടിയിടേണ്ട ഒരവസ്ഥയിൽ നിന്ന് പരസ്പരം മോചിപ്പിക്കാൻ അതിൽ ബന്ധിക്കപ്പെട്ടവരുടെ ഇടയിൽ ധാരണ ഉണ്ടായാൽ മതി. ഞങ്ങളുടെ ബന്ധത്തെ ഞങ്ങൾ വ്യക്തിപരമായി പുനർ നിർവചിക്കുകയും, വ്യക്തിപരമായി പുനർ നിർമ്മിക്കുകയും ചെയ്യുകയാണ് ഇവിടെ ചെയ്യുന്നത്. ഒരുമിച്ച് താമസ്സിച്ച് നിർവ്വഹിക്കേണ്ട തരത്തിലുള്ള ഉത്തരവാദിത്വങ്ങളൊന്നും ഇപ്പോൾ ഞങ്ങളുടെ ചുമലിലില്ല. ഞങ്ങൾ ദമ്പതികളെന്ന ചട്ടക്കൂടിന് പുറത്ത് വന്ന് സ്വതന്ത്ര വ്യക്തികളായി പരസ്പരം തിരിച്ചറിയുകയും, വേർപിരിയുകയും ചെയ്യുന്നു. ♥️♥️

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button