രാഹുല്‍ ചക്രപാണിയുടെ ലേഖനം ഏഷ്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഗാഡ്ജറ്റ് ബ്ലോഗില്‍
NewsKeralaTech

രാഹുല്‍ ചക്രപാണിയുടെ ലേഖനം ഏഷ്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഗാഡ്ജറ്റ് ബ്ലോഗില്‍

കണ്ണൂര്‍: റോയല്‍ ട്രാവന്‍കൂര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് ചെയര്‍മാന്‍ രാഹുല്‍ ചക്രപാണിയുടെ ലേഖനം ഏഷ്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഗാഡ്ജറ്റ് ബ്ലോഗായ മൊബൈല്‍ ലജന്റ്‌സില്‍. ‘ദ മര്‍ഡര്‍ സ്‌റ്റോറി ഓഫ് നോക്കിയ’ എന്ന പേരിലെഴുതിയ ലേഖനമാണ് ബ്ലോഗ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മൊബൈല്‍ ഹാന്റ്‌സെറ്റ് ആദ്യമായി പുറത്തിറക്കിയ നോക്കിയ കമ്പനിയുടെ ചരിത്രവും ഓരോ കാലഘട്ടവും അടയാളപ്പെടുത്തുന്നതാണ് ലേഖനം.

നോക്കിയയില്‍ നിന്ന് ഓരോ സംരംഭകനും പഠിക്കേണ്ട പാഠത്തെക്കുറിച്ചും ലേഖനത്തില്‍ ചക്രപാണി വിശദമായി പറയുന്നു. ഗാഡ്ജറ്റുകളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യുന്ന ബ്ലോഗാണ് മൊബൈല്‍ ലജന്റ്‌സ്. ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച കമ്മ്യൂണിറ്റി ബ്ലോഗാണിത്. റോയിറ്റേര്‍സ്, ബിബിസി, ടെലിഗ്രാഫ് എന്നിവരുടെ ലേഖനത്തിന്റെ കൂടെയാണ് ചക്രപാണിയുടെ ലേഖനവും ഇടംപിടിച്ചിരിക്കുന്നത്.

Related Articles

Post Your Comments

Back to top button